സർക്കാർ ഓഫിസിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
സർക്കാർ ഓഫിസിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്.
എന്നാൽ അവധി ദിവസത്തിൽ റീൽ എടുത്തതിൽ പ്രത്യേകിച്ച് നടപടികൾ ഒന്നും സ്വീകരിക്കേണ്ടെന്ന് മന്ത്രി നിർദേശം നൽകി
തിരുവല്ല: പത്തനംതിട്ടയിലെ തിരുവല്ല നഗരസഭ ഓഫിസിൽ ജോലിക്കിടെ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നൽകിയത്.
മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച തീർപ്പാക്കാനുണ്ടായിരുന്ന ഫയൽ ജോലികൾ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീൽസ് എടുത്തത്. ഇത് സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. ഇതോടെ പല കോണിൽ നിന്നും ആശംസകളും ഒപ്പം തന്നെ വിമർശനങ്ങളും ഉയർന്നു. ഓഫിസിൽ നിന്നുള്ള റീൽസ് ശ്രദ്ധയിൽപെട്ടതോടെയാണ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.