സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി നേടു!
തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
വൈപ്പിന്‍ ബിആര്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിലേക്ക് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യത ഫിസിയോ തെറാപ്പിയിലുളള ഡിഗ്രി. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബിആര്‍സിയുമായി ബന്ധപ്പെടണം. വിലാസം – ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍, ബിആര്‍സി വൈപ്പിന്‍, എടവനക്കാട് ഗവ യുപിഎസ് കാമ്പസ്, എടവനക്കാട് പി.ഒ, പിന്‍ 682502. ഫോണ്‍ 7907560885, 9562713393.
ഡ്രൈവര്‍ കം അറ്റന്റൻ്റ് നിയമനം
ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ദേവികുളം , നെടുങ്കണ്ടം , തൊടുപുഴ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിനായി ഡ്രൈവര്‍ കം അറ്റന്റന്റിനെ നിയമിക്കുന്നു. 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മിനിമം യോഗ്യത എസ് എസ് എൽ സി പാസാവണം. എൽ എം വി ഡ്രൈവിംഗ് ലൈസന്‍സ് വേണം. താൽപര്യമുള്ളവർ യോഗ്യതാ രേഖകൾ സഹിതം ഡിസംബർ 18 ബുധനാഴ്ച രാവിലെ 11-ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമനം 90 ദിവസം വരെയോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും സർക്കാർ ഏജൻസികൾ മുഖേന ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതു വരെയോ ആയിരിക്കും.. ദേവികുളം , നെടുങ്കണ്ടം , തൊടുപുഴ ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന .
ടെക്നിക്കൽ അസിസ്റ്റന്റ്
ആലപ്പുഴയിൽ റവന്യൂ ഡിവിഷണൽ ഓഫിസിലെ മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം ഡിസംബർ 17 നു 10.30ന്. യോഗ്യത: ബിരുദം, വേഡ് പ്രോസസിങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ്, മലയാളം, ഇംഗ്ലിഷ് ടൈപ്റൈറ്റിങ്.ഒരു വർഷ കരാർ നിയമനം.പ്രായം: 18-35. ശമ്പളം 21,000. 0477-2253870.
കുക്ക്/കിച്ചൺ ഹെൽപർ
തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിങ് കോളജിന്റെ വനിതാ ഹോസ്റ്റലിൽ കുക്ക്/ കിച്ചൺ ഹെൽപർ (സ്ത്രീ) ഒഴിവ്. അഭിമുഖം ഡിസംബർ 18 നു 10ന് കോളജ് ഓഫിസിൽ. യോഗ്യത: എട്ടാം ക്ലാസ് വിജയം, ജോലി പരിചയം. പ്രായം: 40 നും 60 നും ഇടയിൽ. വയസ്സ്, യോഗ്യത, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം എത്തുക.
പാർട് ടൈം ടീച്ചർ
തൃശൂർ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫിസിനു കീഴിൽ ചാലക്കുടിയിലെ കെജിബിവി ഗേൾസ് ഹോസ്റ്റലിൽ വനിതാ പാർട് ടൈം ടീച്ചറുടെ ഒഴിവ്. കരാർ നിയമനം. അഭിമുഖം ഡിസംബർ 18ന്.യോഗ്യത: ബിരുദം, ബിഎഡ്.പ്രായം: 25-50. ശമ്പളം: 10,000.0487-2323841.
ടെക്നിഷ്യൻ
കോട്ടയം പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ലിംബ് ഫിറ്റിങ് സെന്ററിൽ പ്രോസ്തെറ്റിക് ആൻഡ് ഓർത്തോടിക് ടെക്നിഷ്യൻ ഒഴിവ്. കരാർ നിയമനം. അഭിമുഖം ഡിസംബർ 17 നു 11 ന് ആശുപത്രി ഓഫിസിൽ.
യോഗ്യത: പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ടെക്നോളജിയിൽ ആർസിഐ റജിസ്ട്രേഷനോടുകൂടിയ ബിരുദം/ ഡിപ്ലോമ/തത്തുല്യം. 0482- 2215154.
മെഡിക്കൽ കോളേജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ജനറൽ സർജറി, കാർഡിയോളജി, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും പീഡിയാട്രിക്സ്, അനസ്തേഷ്യോളജി വിഭാഗങ്ങളിലെ പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഡിസംബർ 20 ന് അഭിമുഖം നടക്കും. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎൻബി/ഡിഎം യോഗ്യതയും ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.
സപ്പോർട്ട് എൻജിനീയർ
മലപ്പുറം പട്ടികജാതി വികസന ഓഫിസിൽ 2സപ്പോർട്ടിങ് എൻജിനീയർ ഒഴിവ്. താൽക്കാലിക നിയമനം. ഡിസംബർ 20 വരെ അപേക്ഷിക്കാം. യോഗ്യത: ബിടെക്/ഐടി, എംസിഎ/ എംഎസ്സി ഐടി/ എം.എംഎസ്‌സി കംപ്യൂട്ടർ സയൻസ്. പ്രായപരിധി: 35. 0483- 2734901.
എൻജിനീയർ
എറണാകുളം പട്ടികജാതി വികസന ഓഫിസിൽ സപ്പോർട്ടിങ് എൻജിനീയർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഡിസംബർ 24 നകം കാക്കനാട് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത: ബിടെക്/ഐടി, എംസിഎ/ എംഎസ്സി ഐടി/ എംഎസ്‌സി കംപ്യൂട്ടർ സയൻസ്. പ്രായപരിധി: 35.0484-2422256.
ഇൻസ്ട്രക്ടർ
കളമശ്ശേരി ഗവ. ഐടിഐയിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ട്രേഡിൽ ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. യോഗ്യത: ഓട്ടമൊബൈൽ/മെക്കാനിക്കൽ / ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, ഒരു വർഷ ജോലി പരിചയം അല്ലെങ്കിൽ ഡിപ്ലോമ, 2 വർഷ ജോലി പരിചയം/എൻടിസി/ എൻഎസി, 3 വർഷ ജോലി പരിചയം. അഭിമുഖം ഡിസംബർ 17 ന് 0 11 ന് . 0484-2555505.
ഹെൽപ്പർ അഭിമുഖം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയർ കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്/ കിച്ചൻ ഹെൽപ്പർ താൽക്കാലിക ഒഴിവിലേക്ക് ഡിസംബർ 18ന് അഭിമുഖം നടത്തും. എട്ടാം ക്ലാസും പ്രവർത്തി പരിചയവും അഭിലഷണീയം. തൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം, സ്വഭാവം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.
സെയിൽസ് അസിസ്റ്റന്റ്
മലപ്പുറം പറവണ്ണ മത്സ്യഫെഡ് ഫ്യുവൽസിൽ സെയിൽസ് അസിസ്‌റ്റന്റ് ഒഴിവ്. ദിവസ വേതന നിയമനം. അപേക്ഷ ഡിസംബർ 21 നകം ജില്ലാ മാനേജർ, മത്സ്യഫെഡ്, കെ.ജി. പടി, തിരൂർ, മലപ്പുറം എന്ന വിലാസത്തിൽ ലഭിക്കണം. യോഗ്യത: പത്താം ക്ലാസ് വിജയം, പെട്രോൾ/ഡീസൽ ബങ്കുകളിൽ ജോലി പരിചയം.
വാക് ഇന്‍ ഇന്റര്‍വ്യു
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബര്‍ 20ന് മലപ്പുറം മുണ്ടുപറമ്പ് ഗവ. ഹോമിയോ ആശുപത്രിയില്‍ എത്തണം. ഫോണ്‍: 9778426343.
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനത്തിന് രാവിലെ 10നാണ് ഇന്റര്‍വ്യു. യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ബി.എസ്.സി നഴ്‌സിങ്/
അംഗീകൃത നഴ്‌സിങ് കോളേജുകളില്‍നിന്ന് ജി.എന്‍.എം നഴ്‌സിങ്. കേരള നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടാവണം. ശമ്പളം -15000. പ്രായപരിധി: 2024 ഡിസംബര്‍ 12ന് 40 വയസ്സ് കവിയരുത്. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷം വരെ ഇളവ് ലഭിക്കും.
നഴ്‌സിങ് അസിസ്റ്റന്റ് നിയമനത്തിന് ഉച്ചക്ക് 12നാണ് ഇന്റര്‍വ്യു. എ.എന്‍.എം അല്ലെങ്കില്‍ തത്തുല്യയോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ശമ്പളം: 11550. പ്രായപരിധി: 2024 ഡിസംബര്‍ 12ന് 40 വയസ്സ് കവിയരുത്.