സ്‌നേഹസൗഹൃദങ്ങളുടെ തണല്‍ചില്ലയില്‍ നിന്ന് നിലാവ് പരത്തുന്ന ബീന ടീച്ചറെ വായിക്കുന്നു…

April 03, 2022 - By School Pathram Academy

സ്‌നേഹസൗഹൃദങ്ങളുടെ തണല്‍ചില്ലയില്‍ നിന്ന് നിലാവ് പരത്തുന്ന ബീന ടീച്ചറെ വായിക്കുന്നു..

ശുഹൈബ തേക്കിൽ

അധ്യാപിക

നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ ഫറോക്ക്.

അറിവിന്റെയും തിരിച്ചറിവിന്റെയും പതിറ്റാണ്ടുകൾ….

ഓർമ്മകൾ പടിയിറങ്ങിപ്പോയ വിദ്യാലയതിന്റെ തിരുമുറ്റത്തു നിന്നും ഒരുത്തൾ കൂടി കോഴിയുന്നു..

വിനയത്തിന്റെയും വിവേകത്തിന്റെയും പാഠങ്ങൾ പഠിച്ചിറങ്ങിയ പത്തിലേറെ തലമുറകളുടെ തറവാടും നല്ലൂർ പ്രദേശത്തിന്റെ സർവകലാശാലയും കൂടിയാണ് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ.. ഈ 89 ന്റെ നിറവിൽ

ബീന ടീച്ചറും നല്ലൂര്‍ നാരായണ സ്‌കൂളിന്റെ പടികളിറങ്ങുന്നു…

നിലാവായിരുന്നു ടീച്ചർ. നിലാവ് പരക്കുമ്പോൾ അമിതമായ പ്രകാശ പ്രവാഹമുണ്ടാവാറില്ല.. പക്ഷെ ആ പ്രവാഹപ്രസരിപ്പിൽ പിന്നെ എല്ലാവരും പ്രകാശമായി മാറും.. 36 വര്‍ഷത്തെ സേവനത്തിനുശേഷമാണ്‌ അനിവാര്യമായ ഈ യാത്ര.

ആയുസിന്റെ നീണ്ടകാലം അവര്‍ ചെലവഴിച്ചത് ഈ വിദ്യാലയമുറ്റത്തായിരുന്നു. ഇവിടുത്തെ ക്ലാസ് മുറികളിലായിരുന്നു. അവിടെയുള്ള കുട്ടികള്‍ക്കൊപ്പമായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പമായിരുന്നു. മാറിമാറിവന്ന കുട്ടികളെയും അവരുടെ തലമുറയെയും അവര്‍ അക്ഷരങ്ങള്‍ മാത്രമല്ല പഠിപ്പിച്ചത്. ജീവിതപാഠം കൂടിയായിരുന്നു.

 

1985 ഡിസoബർ നാലിനായിരുന്നു കടലുണ്ടിപ്പുഴ കടന്ന് ഫറോക്കിലെ നല്ലൂര്‍ നാരായണ സ്‌കൂളിലേക്ക് കടന്നുവരുന്നത്. അതിനുശേഷം 36 വര്‍ഷങ്ങള്‍…

ഓരോപുലരികളിലും അവര്‍ ഈ വസന്തത്തിലെ പൂമ്പാറ്റകള്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു കാവല്‍മാലാഖയെപോലെ. ഒരുപാട് മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പല കാലങ്ങളില്‍ പല സ്ഥാനങ്ങള്‍ വഹിച്ചു, സ്‌കൂള്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍, സ്റ്റാഫ് സെക്രട്ടറി.

അങ്ങനെ…

ബീന ടീച്ചര്‍ സാധ്യതകളിലൂടെയുള്ള സഞ്ചാരിയായിരുന്നു..

സ്കൂളിന്റെ കാര്യങ്ങളിലാവട്ടെ, പുതിയ ആശയങ്ങളുടെ കാര്യങ്ങളിലാവട്ടെ ഒരു വീക്ഷണവും പരീക്ഷണവും നടത്തുന്ന ഒരു അധ്യാപിക കൂടിയാണ്..തൊട്ടതെല്ലാം പൊന്നാക്കി ടീച്ചര്‍.

ആശയംകൊണ്ടും ആദര്‍ശംകൊണ്ടും പോസിറ്റീവ് എനര്‍ജി പകരുന്ന വ്യക്തിത്വമായിരുന്നു അവരുടേത്. ഇടപെടുന്ന മേഖലയില്‍ സ്‌നേഹസൗഹൃദങ്ങളുടെ തണല്‍ വിരിച്ചു. ബീന ടീച്ചറെ കുറിച്ച് പറയാന്‍ ഇനിയും ഏറെയുണ്ട്.

വാക്കിലും പ്രവര്‍ത്തിയിലും പിന്തുണയുടെ കരുത്തുപകര്‍ന്ന ടീച്ചര്‍ സഹപ്രവര്‍ത്തകര്‍ക്ക് എന്നും തണലായിരുന്നു. സ്‌കൂളിന്റെ കാര്യങ്ങളില്‍, പുതിയ ആശയ രൂപീകരണങ്ങളില്‍ അവര്‍ പങ്കാളിയായി. സ്‌കൂള്‍ പ്രവര്‍ത്തനങ്ങളിലെല്ലാം വ്യത്യസ്ത വീക്ഷണവും പരീക്ഷണവും നടത്തുന്ന സഹധ്യാപകർക്ക് കരുത്തായി മാറുന്ന പ്രഥാനാധ്യാപികയായി. എന്നുംആത്മവിശ്വാസത്തിന്റെ താക്കോല്‍ മുറുകെ പിടിച്ചിരുന്നു അവര്‍. അത് പലര്‍ക്കും കൈമാറി. അതിനുവേണ്ടിഅകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും സഹധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൈമാറി.

ക്ഷമ എന്നാല്‍ എന്താണെന്നു കര്‍മങ്ങള്‍കൊണ്ടാണവര്‍ കാണിച്ചുതന്നു..താൻ പഠിപ്പിച്ച വിദ്യാര്‍ഥികള്‍ തന്നെ ഇന്ന് ഈ സ്‌കൂളിൽ

സഹധ്യാപകര്‍ ആയി വന്നു. ഒരു കൊച്ചു മന്ദാഹാസത്തിലൂടെ പ്രത്യക്ഷമായും പരോക്ഷമായും കുറേ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൈമാറി…

ഏതുപ്രവര്‍ത്തിക്കും ആദ്യ അവാർഡ് ടീച്ചറുടെ വാക്കുകളായിരുന്നു. അതുതന്നെ മികച്ച അംഗീകാരമായി കുട്ടികള്‍ക്കും സഹ അധ്യാപകര്‍ക്കും അനുഭവപ്പെട്ടിരുന്നു.

ടീച്ചറുടെ പുഞ്ചിരിയില്‍, ഇടപെടലുകളില്‍ പ്രതീക്ഷയുടെ നിലാവായിരുന്നു . അത് ഞങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ സാന്ത്വനമാണ്‌ ..

അധ്യാപകനായ പി.വാസുദേവന്‍ മാഷിന്റെയും ദേവകിയമ്മയുടെയും മകളായിട്ടായിരുന്നു ബീന ടീച്ചറുടെ ജനനം.

സഹോദരന്‍ സന്തോഷ്‌കുമാര്‍,ബാംഗളുരു എയർപോർട്ട് അതോറിറ്റിയിലെ ജോയിന്റ് ജനറൽ മാനേജർ,

ഭര്‍ത്താവ് അശോകന്‍ എസ്.ബി.ഐ ബാങ്കില്‍ നിന്നു മാനേജരായി വിരമിച്ചു.

രണ്ടു മക്കളാണവര്‍ക്ക്.

അനു ഗവ ജീവനക്കാരനാണ്. രണ്ടാമത്തെ മകൾ അനന്യ ഞങ്ങളുടെ പൂർവവിദ്യാർത്ഥിനി കൂടിയാണ്. മരുമകൻ സഞ്ജയ്‌ ലീഗൽ ഓഫീസർ ആണ്. വിദ്യാഭ്യാസയോഗ്യത ടി ടി സി,ബിഎ, BEd

വിശ്രമജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു… ഹൃദയം കൊണ്ട് വന്ദിക്കുന്നു…

ഞാൻ നിങ്ങൾക്ക് നൽകിയതിൽ നിന്ന് പൂക്കളെല്ലാം നിങ്ങളെടുത്തേക്കുക. അബദ്ധത്തിലോ അശ്രദ്ധയിലോ പെട്ടു പോയ മുള്ളുകൾ എന്റെ തിരിച്ചറിവിലേക്ക് തിരികെ നൽകുക. എന്റെ നാവിനാൽ , കർമ്മത്താൽ … എവിടെയെങ്കിലും നിസ്സാരമായ കോറി മുറിയൽ സംഭവിച്ചെങ്കിൽ കൂടി ..ഇത് പശ്ചാതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ഉത്തമ വേദി കൂടിയായി ഞാൻ കണക്കാക്കട്ടെ….

 

Category: Teachers Column

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More