സ്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ച് ഘോഷയാത്രകൾ നടത്തുന്നത് ഒഴിവാക്കാൻ നിർദ്ദേശം :- സർക്കുലർ

May 27, 2023 - By School Pathram Academy

2023-24- സ്കൂൾ പ്രവേശനോത്സവം- സംബന്ധിച്ച്.

സൂചന:-

1. ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള 11.5.2023 ലെ ഇ-മെയിൽ സന്ദേശം

2. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ചേംബറിൽ ചേർന്ന യോഗതീരുമാനം.

 

2023-24 അദ്ധ്യയന വർഷത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം ജില്ലയിൽ മലയിൻകീഴ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 2023 ജൂൺ 1 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, മറ്റു വകുപ്പു മന്ത്രിമാർ, ജനപ്രതിനിധികൾ, കലാസാംസ്കാ രിക വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെല്ലാം പങ്കെടുക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിനാവ ശ്യമായ ഒരുക്കങ്ങൾ നടത്തേണ്ട താണ്. പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

 

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കുമ്പോൾ തന്നെ കേരളത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തേണ്ടതാണ്.

 

ജില്ലകളിൽ ജില്ലാതല ഉദ്ഘാടനം നടത്തേണ്ടതാണ്. ഒന്നു മുതൽ 12 വരെയുള്ള സ്കൂളുകൾ ജില്ലാതല ഉദ്ഘാടനകേന്ദ്രമായി തെരഞ്ഞെടുക്കേണ്ടതാണ്. ജില്ലാതല ഉദ്ഘാടനം നടത്തുന്ന സ്ഥലങ്ങളിൽ വിപുലമായ സ്വാഗതസംഘ രൂപീകരണയോഗം വിളിച്ചുചേർത്ത് പരിപാടി വിജയിപ്പിക്കേണ്ടതാണ്. ജില്ലാതല ഉദ്ഘാടനത്തിന് മന്ത്രിമാർ, ജനപ്രതിനിധികൾ, കലാ സാസംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിക്കേണ്ടതാണ്. സംസ്ഥാന തല ഉദ്ഘാടനം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ പ്രത്യേകമായി ജില്ലാതല ഉദ്ഘാടനം നടത്തേണ്ടതില്ല.

ജില്ലയിലെ ഉദ്ഘാടനം പോലെ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഉദ്ഘാടനത്തിന് ഓരോ സ്കൂൾ തെരഞ്ഞെടുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

ബ്ലോക്ക്തല പഞ്ചായത്ത്തല ഉദ്ഘാടനങ്ങൾക്കും സ്വാഗതസംഘ യോഗങ്ങൾ വിളിച്ചു ചേർത്ത് പരി പാടി വിജയിപ്പിക്കാൻ നിർദ്ദേശം നൽകേണ്ടതാണ്.

 

– ജില്ല ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനങ്ങൾ നടത്തുന്ന സ്ഥലം, ഉദ്ഘാടന പരിപാടി യുടെ വിശദാംശങ്ങൾ എന്നിവ മെയ് 25 നു മുമ്പായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഓഫീസിൽ അറിയിക്കേണ്ടതാണ്.

 

– ജില്ല ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കേണ്ടതാണ്.

> ജില്ല/ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനത്തിന്റെ വാർത്തകൾ, ചിത്രങ്ങൾ എന്നിവ പ്രത്യേകം ഡോക്യുമെന്റ് ചെയ്ത് സ്റ്റേറ്റ് ഓഫീസിൽ കാലതാമസം കൂടാതെ അയച്ചുതരേണ്ടതാണ്.

 

പ്രവേശനോത്സവ ദിവസം ആലപിക്കാനുള്ള പ്രവേശനോത്സവ ഗാനം’ സമഗ്ര ശിക്ഷാ, കേരള  തയ്യാറാക്കി സ്കൂളുകൾക്ക് കൈമാറുന്നതാണ്.

ഉദ്ഘാടന വേളയിൽ എല്ലാ സ്കൂളുക ളിലും ഗാനം കേൾപ്പിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

ഗാനം കേൾപ്പിക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഒന്നുമില്ലായെന്ന് മുൻകൂട്ടി ഉറപ്പു വരുത്താൻ നിർദ്ദേശം നൽകേണ്ടതാണ്.

 

പ്രവേശനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ സമഗ്ര ശിക്ഷാ, കേരള പ്രത്യേകം തയ്യാറാക്കുന്ന പോസ്റ്ററുകൾ അച്ചടിച്ച് ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചു നൽകുന്നതാണ്.

മുഴുവൻ പൊതുവിദ്യാലയങ്ങളിലും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളിലും പോസ്റ്ററുകൾ, ബാനറുകൾ എന്നിവ നിർബന്ധമായി പതിയ്ക്കാൻ നിർദ്ദേശം നൽകേണ്ടതാണ്.

 

– വിദ്യാലയങ്ങളിൽ പോസ്റ്ററുകൾ പതിക്കുന്നതു കൂടാതെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, പ്രധാനപ്പെട്ട പട്ടണങ്ങൾ, നഗരങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻകൂട്ടി പോസ്റ്റർ പ്രചരണം നടത്തേണ്ടതാണ്. ഇതിനായി സമഗ്ര ശിക്ഷാ, കേരളയുടെ കീഴിലുള്ള മുഴുവൻ പ്രവർത്തകരുടെയും സേവനം ഉപയോഗപ്പെടു ത്തേണ്ടതാണ്. ആവശ്യ മായ ഘട്ടത്തിൽ പി.ടി.എ., എസ്.എം.ഡി.സി., എസ്.എം.സി. എന്നിവരുടെ സേവനം പ്രയോ ജനപ്പെടുത്തേണ്ടതാണ്.

 

പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാഘട്ട പ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായി പാലിച്ചിരിക്കേണ്ടതാണ്. പരിസ്ഥിതി സൗഹൃദപരിപാടി എന്ന ആശയത്തിന് പ്രാധാന്യം നൽകേണ്ടതാണ്.

 

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം(അത്തരത്തിലുള്ള നിർദേശം ലഭ്യമാകുന്നുവെങ്കിൽ ) വായിക്കാനോ, കേൾപ്പിക്കാനോ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തേണ്ടതാണ്.

പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് അർഹമായ പരിഗണന നൽകേണ്ടതാണ്.

 

പ്രവേശനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ബി.പി.സിമാരുടെ യോഗം വിളിച്ചു ചേർത്ത് പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതാണ്.

 

– ബി.ആർ.സി. ട്രെയിനർമാർ, സി.ആർ.സി. കോ-ഓർഡിനേറ്റർമാർ എന്നിവർക്ക് പ്രവേശനോ ത്സവത്തിന്റെ നടത്തിപ്പിനായി പ്രത്യേക ഡ്യൂട്ടി നിർണയിച്ച് നൽകേണ്ടതാണ്(സ്കൂൾതല ) പ്രവേശനോത്സവ ദിവസം പ്രദർശിപ്പിക്കാൻ പ്രത്യേക ബാനർ, സ്റ്റേറ്റ് ഓഫീസ് ഡിസൈൻ ചെയ്ത് സോഫ്റ്റ് കോപ്പി, ജില്ലകൾക്ക് കൈമാറുന്നതാണ് (ബാനറിന് പി.വി.സി മുക്തമായ പോളിഎത്തിലിൻ നിർമ്മിത വസ്തുക്കൾ, കോട്ടൺ തുണി, പേപ്പർ എന്നിവ ഉപയോഗപ്പെടുാവുന്നതാണ്. പ്രവേശനോത്സവത്തിനായി സ്കൂളുകൾക്ക് അനുവദിക്കുന്ന തുകയിൽ നിന്ന് ബാനർ പ്രിന്റിംഗിനുള്ള തുക ചെലവഴിക്കാ വുന്നതാണ്.

നവാഗതരെ സ്വീകരിക്കാൻ സാമ്പത്തിക ചെലവില്ലാതെ സമൂഹ പങ്കാളിത്തത്തോടെ ഉചിതമായ പരിപാടികൾ ആലോചിക്കേ ണ്ടതാണ്.

 

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ വിദ്യാലയ മികവുകൾ പ്രദർശിപ്പിക്കേണ്ടതാണ്.

 

> ജില്ല ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചെലവ്/സാമ്പത്തിക വിനിയോഗ രേഖകൾ എന്നിവ ജില്ലകളിൽ സൂക്ഷിക്കുകയും സ്റ്റേറ്റ് ഓഫീസിൽ യഥാ സമയം അറിയിക്കേണ്ടതുമാണ്. പ്രോഗ്രാം കഴിഞ്ഞ് ഡോക്യുമെന്റേഷൻ നൽകിയതിന് ശേഷം സാമ്പത്തിക തീർപ്പാക്കൽ ചെയ്യുന്നതിന് നിർദ്ദേശം നൽകാവുന്നതാണ്.

 

പുതുതായി പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ താത്പര്യം പരിഗണിച്ചാവണം പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. ദീർഘനേരമുള്ള പ്രസംഗങ്ങൾക്ക് പകരം കുട്ടികളുമായി സംവദിക്കുന്ന അവതരണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതാണ്.

 

> ജില്ലാതല പ്രവേശനോത്സവം നടത്തുന്ന വിദ്യാലയങ്ങളിൽ ജില്ലാതല മികവുകളുടെ പ്രദർശനം ഒരുക്കേണ്ടതാണ്.

 

> ജനപ്രതിനിധികൾ, അദ്ധ്യാപക സംഘടനകൾ എന്നിവരുടെ പങ്കാളിത്തം പ്രവേശനോത്സവത്തിൽ ഉറപ്പിക്കാൻ ആവശ്യമായ ക്രമീകരണം നടത്തേണ്ടതാണ്.

 

– ജില്ലാതല പ്രവേശനോത്സവത്തിന്റെ സ്ഥലം, പരിപാടികൾ എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡി.ഡി.ഇ. ഡയറ്റ് പ്രിൻസിപ്പാൾ, ആർ.ഡി.ഡി.മാർ, എ.ഡി.മാർ, വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്റർമാർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, എച്ച്.എസ്.വി.എച്ച്.എസ്.എസ് ജില്ലാ കോർഡിനേറ്റർമാർ എന്നിവരുമായി ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. ഉപജില്ലകളിൽ ഡി.ഇ.ഒ എ.ഇ.ഒ. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസി പ്പാൾ എന്നിവരുമായി ആലോചിച്ച് പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതാണ്.

 

പ്രവേശനോത്സവ പരിപാടികൾ തയ്യാറാക്കുമ്പോൾ പ്രോട്ടോക്കോൾ പാലിക്കാൻ എല്ലാ തല ത്തിലുമുള്ളവർക്ക് നിർദ്ദേശം നൽകേണ്ടതാണ്. ജില്ലാതല പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ആസൂത്രണ യോഗം കൂടി ഓരോ തലത്തിലുമുള്ള സംഘാടനവും ധനവിനിയോഗവും തീരുമാനിച്ച് ആവ ശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണ്. പ്രവേശനോത്സവത്തിന്റെ മുന്നോടിയായി സ്കൂൾ പി.ടി.എ. എസ്.എം.സി/എസ്.എം.ഡി.സി/ എം.പി.ടി.എ, സ്റ്റാഫ് കൗൺസിൽ എന്നിവ കൂടാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

 

സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രധാന പ്രവർത്തനങ്ങൾ വിശദീകരിക്കാൻ സ്കൂൾ അധികാരികൾക്ക് നിർദ്ദേശം നൽകേണ്ടതാണ്.

 

പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച ഘോഷയാത്രകൾ നടത്തുന്നത്. ഒഴിവാക്കാൻ നിർദ്ദേശം നൽകേണ്ടതാണ്.

 

പ്രവേശനോത്സവത്തിന്റെ എല്ലാഘട്ട പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നിർബന്ധമായും നടത്തണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

 

ജില്ല, ബ്ലോക്ക് തല പ്രവേശനോത്സവത്തിന് ചുവടെ പറയും പ്രകാരം പരമാവധി ധനവിനി യോഗം അനുവദിക്കാവുന്നതാണ്. 

ജില്ലാതല പ്രവേശനോത്സവ സംഘാടനം – 25000/-

ബ്ലോക്ക് തല പ്രവേശനോത്സവസംഘാടനം

5000/-

 ജില്ലാതല പ്രവേശനോത്സവത്തിന്റെ ധനവിനിയോഗം ജില്ലയുടെ മാനേജ്മെന്റ് കോസ്റ്റ് ശീർഷ കത്തിൽ നിന്നും, ബ്ലോക്ക്തല പ്രവേശനോത്സവത്തിന്റെ ധനവിനിയോഗം ബി.ആർ.സി. കണ്ടിജൻസി ശീർഷകത്തിൽ നിന്നും, വിനിയോഗിക്കാൻ അനുമതി നൽകുന്നു.

 

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന യോഗങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ്.

 

ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പു വരുത്തി ഒറ്റ ചടങ്ങായി പ്രവേശനോത്സവം സംഘടിപ്പിക്കാൻ സ്കൂൾ അധികാരികൾക്ക് പ്രത്യേക നിർദ്ദേശം നൽകേണ്ടതാണ്.

 

സ്വീകർത്താവ്

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർക്കുവേണ്ടി