സ്കൂൾ അസംബ്ലി ന്യൂസ് 📰🗞️

December 03, 2021 - By School Pathram Academy

തിരുവനന്തപുരം∙ പതിനഞ്ചു വയസിൽ എടുക്കേണ്ട കുത്തിവയ്പ് എടുക്കാനെത്തിയ 2 വിദ്യാർഥിനികൾക്ക് കോവിഡ് വാക്സീൻ നൽകിയ ആര്യനാട് ആശുപത്രിയിലെ നഴ്സിനെ സസ്പെൻഡ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ ആശുപത്രി സന്ദർശിച്ച ശേഷമാണു നടപടിയെടുത്തത്.

കാസർകോട് ∙ ജില്ലയിൽ കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ എല്ലാവർക്കും നൽകുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നു ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് നിർദേശിച്ചു. ഒമിക്രോൺ കർണാടകയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസർകോട് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കോവിഡ് പ്രതിരോധ നോഡൽ ഓഫിസർ ഡോ.മുരളീധര നല്ലൂരായ പറഞ്ഞു.

ഗൂഡല്ലൂർ ∙ കൂനൂരിനടത്തുള്ള ജഗതള പഞ്ചായത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു. സ്വാശ്രയ സംഘത്തിന് നൽകുന്നതിനായി സഹകരണ ബാങ്കിൽ നിന്നും കൊണ്ടു വന്ന പണമാണെന്നാണ് പഞ്ചായത്തിലെ ജീവനക്കാർ മൊഴി നല്‍കിയത്.

ശബരിമല ∙ മഴ മാറിയിട്ട് രണ്ട് ദിവസം ആയതേയുള്ളു. പമ്പാനദി വറ്റിവരണ്ടുതുടങ്ങി. ശുദ്ധജല പദ്ധതിയിൽ ത്രിവേണിയിൽ പമ്പിങ്ങിനു വെള്ളം ഇല്ലാത്ത അവസ്ഥ. തീർഥാടനം തുടങ്ങിയ ശേഷം ന്യൂനമർദം കാരണം മിക്ക ദിവസവും മഴയായിരുന്നു.

കോട്ടയം∙ വിരണ്ടോടിയ പിടിയാന കിണർ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ കിണറിനു മുകളിൽ കുടുങ്ങി. അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ ആനയെ പാപ്പാൻമാർ കിണറ്റിൽ വീഴാതെ പുറത്തെത്തിച്ചു. പാലാ സ്വദേശിയുടെ കല്യാണി എന്ന ആനയാണ് പനച്ചിക്കാട് തുരുത്തിപ്പള്ളി കവലയ്ക്കു സമീപത്തെ വീട്ടുമുറ്റത്തെ കിണറിനു മുകളിൽ കുടുങ്ങിയത്.

വണ്ടിപ്പെരിയാർ∙ മുന്നറിയിപ്പില്ലാതെ പുലർച്ചെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടതിനെതിരെ ജനരോഷമിരമ്പി. ഡാം തുറന്നു വിടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്ത ശേഷം രാവിലെ 5.30ന് അണക്കെട്ട് തുറന്നു ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുമായി എത്തിയ വാഹനം കറുപ്പുപാലത്ത് നാട്ടുകാർ തടഞ്ഞു. മൈക്ക് അനൗൺസ്മെന്റ് ഇനി ആവശ്യമില്ലെന്ന് പറഞ്ഞു നാട്ടുകാർ വാഹനം തിരിച്ചയയ്ക്കുകയായിരുന്നു. വളളക്കടവ്, കറുപ്പ് പാലം, ഇഞ്ചിക്കാട്, വികാസ് നഗർ എന്നിവിടങ്ങളിൽ ആണ് വീടുകളിൽ വെള്ളം കയറിയത്.

കൊച്ചി ∙ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ സംഘടിപ്പിച്ചത് 15 വ്യാജ ഡോക്ടറേറ്റുകൾ. മോൻസനു വ്യാജ ‍‍‍ഡോക്ടറേറ്റ് നിർമിച്ചു നൽകിയ വ്യക്തി സംസ്ഥാനത്തെ 2 ഉന്നത ഐപിഎസുകാർക്കും ഇതേ വ്യാജ ഡോക്ടറേറ്റ് സമ്മാനിച്ചതായി സൂചന. ക്രൈംബ്രാഞ്ച് വിശദ അന്വേഷണം തുടങ്ങി. വ്യാജ ഡോക്ടറേറ്റ് നിർമിച്ചു നൽകിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. വിദേശ സർവകലാശാലകളിലെയും രാജ്യത്തിനകത്തെ സർവകലാശാലകളിലെയും ഡോക്ടറേറ്റുകളാണു വ്യാജമായി ചമച്ചത്.

കൊച്ചി∙ മിസ് കേരള ജേതാക്കളായിരുന്ന മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം. തങ്കച്ചന്റെ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളി. പൊലീസ് കസ്റ്റ‍‍‍ഡി അവസാനിച്ചതിനെ തുടർന്നു സൈജുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൃശൂർ ∙ കവടിയാർ കൊട്ടാരത്തിൽ നിന്നു മോഷണം പോയ തങ്കവിഗ്രഹമെന്ന പേരിൽ വ്യാജപുരാവസ്തു 20 കോടി രൂപയ്ക്കു വിൽക്കാനുള്ള ശ്രമത്തിനിടെ ഏഴംഗ തട്ടിപ്പു സംഘം നിഴൽ പൊലീസിന്റെ പിടിയിൽ.

കോഴിക്കോട് ∙ പെൺകുട്ടികളെ ശല്യം ചെയ്തയാളെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപിച്ചു പെൺകരുത്തിന്റെ മുഖമായി മാറിയ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി ലക്ഷ്മി സജിത്തിന് അഭിനന്ദനപ്രവാഹം. മന്ത്രി വി.ശിവൻകുട്ടി ലക്ഷ്മിയെ വിഡിയോ കോളിൽ വിളിച്ച് അഭിനന്ദിച്ചു.

 

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More