സ്കൂൾ അക്കാദമി കേരള , ടീം മന്ദൻ ഗുജറാത്ത് സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക കോൺഫറൻസിൽ 22 സംസ്ഥാനങ്ങളിൽ നിന്നായി 111 അധ്യാപകർ പങ്കെടുക്കും
സ്കൂൾ അക്കാദമി കേരള – ടീം മന്ദൻ ഗുജറാത്ത് ഏപ്രിൽ 26, 27 ,28 തീയതികളിൽ ഗുജറാത്തിൽ വച്ച് സംഘടിപ്പിച്ചിട്ടുള്ള ദേശീയ അധ്യാപക കോൺഫറൻസിൽ 111 അധ്യാപകർ പങ്കെടുക്കും.
ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് സ്കൂൾ അക്കാദമി ഡയറക്ടർ കെ എം മൊയ്തീൻ ഷാ, ടീം മന്ദൻ ഗുജറാത്ത് ഡയറക്ടർ ശൈലേഷ് കുമാർ പ്രചാപതി എന്നിവർ അറിയിച്ചു .ഗുജറാത്ത്, ചണ്ഡിഗഡ്, ഹരിയാന, ഡൽഹി, കശ്മീർ, ജമ്മു, ഉത്തരാഖണ്ഡ്, ഉത്തര പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം, കർണാടക, തെലങ്കാന, ഒഡീഷ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബീഹാർ, ഹിമാചൽ, ജാർഖണ്ഡ്, സിക്കിം, പഞ്ചാബ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.
കേരളത്തിൽ നിന്നും പങ്കെടുക്കുന്ന 20 പേരിൽ നാല് പേർ പ്രധാന അധ്യാപകരാണ്. ഇരുപത്തിയാറാം തീയതി അഹമ്മദാബാദ് / ഗാന്ധിനഗർ /സബർമതി ഉൾപ്പെടുന്ന പ്രദേശങ്ങളിലുള്ള ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ സന്ദർശനമാണ് പ്രധാനമായും ആസൂത്രണം ചെയ്തിട്ടുള്ളത്. ഇരുപത്തിയേഴാം തീയതി ദീസയിൽ വച്ച് നടക്കുന്ന ദേശീയ അധ്യാപക കോൺഫറൻസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന അധ്യാപകർ വിദ്യാഭ്യാസ രംഗത്തെ മികവുറ്റ കാഴ്ചകളുടെ അവതരണങ്ങൾ നടത്തും. ഇരുപത്തിയെട്ടാം തീയതി വൈകിട്ട് 3. 30ന് അഹമ്മദാബാദിൽ നിന്നും കേരളത്തിലെ നിന്നുള്ള പ്രതിനിധികൾ യാത്രതിരിക്കും.