സ്കൂൾ അക്കാദമി കേരള – ഗുജറാത്തിൽ സംഘടിപ്പിച്ച ദേശീയ അധ്യാപക കോൺഫറൻസിൽ പങ്കെടുത്ത അബ്ദുൽ സലിം മാഷിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം നേടിയ മകൻ അബ്ദുൽ ഹാദിയെ ആദരിക്കും
വീൽചെയറും ശാരീരിക പരിമിതി കളും വിഎസ് അബ്ദുൽ ഹാദി എന്ന 14 കാരനിലെ സാഹിത്യ പ്രതിഭയ്ക്ക് ഒരു വെല്ലുവിളി അല്ല .
എല്ലാ പ്രതിസന്ധികളെയും പരിമിതിക ളെയും തൻ്റെ സാഹിത്യപ്രതിഭ കൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന അബ്ദുൽ ഹാദിക്ക് ലഭിച്ച അംഗീകാ രമാണ് 2021ലെ ഉജ്ജ്വല ബാല്യം പുരസ്കാരം. സാഹിത്യ മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് 12 -18 പ്രായപരിധിയിൽ ഭിന്നശേഷി വിഭാഗത്തിൽ അബ്ദുൽ ഹാദിയ പുരസ്കാരത്തിന് തേടിയെത്തിയത് . എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഹാദി .
പേശിക്ഷയമെന്ന എന്ന (മസ്കുലാർ ഡിസ്ട്രോഫി ) അത്യപൂർവ്വം രോഗം നൽകിയ വേദനയിലും തളരാതെ യുള്ള വായനയാണ് അബ്ദുൽ ഹാദിയ സാഹിത്യ മേഖലയിൽ മികവ് തെളിയിക്കാൻ പ്രാപ്തനാക്കിയത് .ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് ഏഴാം വയസ്സുമുതലാണ് .തുടർന്ന് ഇങ്ങോട്ട് വീൽചെയറിലാണ് ഹാദിയു ടെ ജീവിതം . മകന്റെ വിദ്യാഭ്യാസത്തി ന് വേണ്ടി അബ്ദുൽ ഹാദിയുടെ പിതാവ് എം.കെ അബ്ദുൽ സലീമും, മാതാവ് കെ .കെ ശബനയും മനാലാംകുന്നിൽ നിന്ന് എടക്കഴിയൂരി ലേക്ക് താമസം മാറ്റി . ഗവൺമെൻറ് ഫിഷറീസ് യു.പി സ്കൂൾ അധ്യാപകനാണ് അബ്ദുൽസലീം . മൂത്ത സഹോദരൻ നിഹാൽ + 1 ക്ലാസ് വിദ്യാർത്ഥിയാണ്.
സ്കൂൾ അക്കാദമി കേരള ഗുജറാത്തിൽ സംഘടിപ്പിച്ച ദേശീയ അധ്യാപക കോൺഫറൻസിൽ അധ്യാപകനായ അബ്ദുൽ സലിം പങ്കെടുത്തിരുന്നു. അബ്ദുൽ ഹാദിയെ സ്കൂൾ അക്കാദമി കേരള ചാവക്കാട്ടെ വീട്ടിലെത്തി ആദരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.