സ്കൂളുകളിലെ വിവിധ ക്ലബ്ബുകളുടെ രൂപീകരണവും പ്രവർത്തനവും
സ്കൂളുകളിൽ വിവിധ ക്ലബ്ബുകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് തയ്യാറാക്കി സ്കൂൾ പത്രത്തിൽ Post ചെയ്യാൻ പലരും ആവശ്യപ്പെട്ടിരുന്നു.
വിദ്യാലയങ്ങളിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഒരു പാഠ്യ-പാഠ്യേത പ്രവർത്തനമായി ക്ലബ്ബ് പ്രവർത്തനത്തെ വിലയിരുരുത്താം.
വിവിധ തരം ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബ്ബുകളിൽ അംഗങ്ങളായി ചേർക്കുന്ന രീതിയിൽ വേണം ക്ലബ്ബ് പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യാൻ .
- രൂപീകരണം
ക്ലാസ് സമയത്തെ ബാധിക്കാത്ത രീതിയിൽ കുട്ടികളുടെ താൽപ്പര്യവും, ടാലന്റും അനുസരിച്ച് ഒരിടത്ത് ഒരുമിച്ച് കൂടി ക്ലബ്ബ് രൂപീകരിക്കാവുന്നതാണ്. ക്ലബ്ബിന് തിളക്കമാർന്ന ഒരു പേരും നൽകാവുന്നതാണ്.
ക്ലബ്ബിന് ഒരു സെക്രട്ടറിയെ കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കണം.പ്രസിഡന്റും, ജോയിന്റ് സെക്രട്ടറി കൂടി ആയാൽ നല്ലത്.
ആഴ്ചയിൽ ഒരിക്കലോ മാസത്തിൽ ഒരിക്കലോ ക്ലബ്ബ് മീറ്റിംഗ് കൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.
ഒരു മിനിറ്റ്സ് ബുക്ക് ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പങ്കെടുക്കുന്ന എല്ലാവരും അതിൽ പേരെഴുതി ഒപ്പിടുക, യോഗ തീരുമാനങ്ങൾ രേഖപ്പെടുത്തുക, എന്നിവക്കെല്ലാം ആ ബുക്ക് ഉപയോഗപ്പെടുത്തണം.
- ക്ലബ്ബ് ഉൽഘാടനം
ഓരോ ക്ലബ്ബിനും ഒരു ഉൽഘാടനവും സംഘടിപ്പിക്കാം.
- വിവിധ ക്ലബ്ബുകൾ
ഭാഷാ ക്ലബ്ബുകൾ
മലയാളം
അറബി
സംസ്കൃതം
ഹിന്ദി
ഉർദു etc.
എന്നി ഭാഷാ ക്ലബ്ബുകൾ രൂപീകരിക്കാം.
- മറ്റ് ക്ലബ്ബുകൾ
ഐ.റ്റി ക്ലബ്ബ്
ഇക്കോ ക്ലബ്ബ്
.എനർജി ക്ലബ്ബ്
• സുരക്ഷാ ക്ലബ്ബ്
. റോഡ് സുരക്ഷ ക്ലബ്ബ്
. ലഹരി വിരുദ്ധ ക്ലബ്ബ്
. നാച്വർ ക്ലബ്ബ്
• സ്മാർട്ട് എനർജി ക്ലബ്ബ്
. ഹരിത ക്ലബ്ബ്
. പൗൾട്രി ക്ലബ്ബ്
കാർഷിക ക്ലബ്ബ്
• ജലസംരക്ഷണ ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ്
ടൂറിസം ക്ലബ്ബ്
കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളാണ് ഭാഷാ ക്ലബ്ബുകൾ.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി സംസ്കൃതം, ഉറുദു എന്നീ ഭാഷകളിൽ നൈപുണ്യം നേടുന്നതിനാണ് ഇത്തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്.
വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിന്‍റെ ഭാഗമായി സജ്ജികരിച്ചിരിക്കാം.
വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാനത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ സർഗ്ഗവസന്തം എന്ന പേരിൽ ഭാഷോത്സവം സംഘടിപ്പിക്കാം.
പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിന്‍റെ പ്രവർത്തനഭാഗമായി നടത്താവുന്നതാണ്.
വിദ്യാർത്ഥികളുടെ രചനകൾ ഭാഷാക്ലബ്ബിന്‍റെ നേതൃത്വത്തിൽ സ്‌കൂൾ ബ്ലോഗ് / മറ്റ് സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിക്കാം.
- മറ്റ് പ്രവർത്തനങ്ങൾ
വായനാ വാരാചരണം
ഭാഷാ ദിനാചരണം
വായനാമൂല
ഉപന്യാസരചന,
പ്രസംഗമത്സരം
വായനാ ക്ലബ്ബ്
സാഹിത്യ ചർച്ച
കഥാ രചന സംഘാടനം
കവിത രചന സംഘാടനം
അഭിമുഖം
ചുമർ പത്രിക
കൊളാഷ്
കയ്യെഴുത്ത് മാസിക etc.
തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഭാഷാ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാം. കൂടാെതെ ചാരിറ്റി പ്രവർത്തനങ്ങളും ആവാം…
- ക്ലബ്ബ് പ്രവർത്തനത്തിലൂടെ കുട്ടികൾ കുട്ടികൾക്ക് ധാരാളം കാര്യങ്ങൾ നേടാനാവും :-
- നേതൃഗുണം
- ആത്മവിശ്വാസം
- സാമൂഹികത
- നിരന്തരം പഠിക്കാനുള്ള കഴിവ്
- ഉദ്ദേശശുദ്ധി
- ഉത്തരവാദിത്തം
- സ്വയം അച്ചടക്കം
- ആളുകളുമായി ആശയവിനിമയം നടത്താനും കേൾക്കാനുമുള്ള കഴിവ്
- ഒരു ടീം നിർമ്മിക്കാനുള്ള കഴിവ്
- സ്ഥിരോത്സാഹം
തുടങ്ങി ഒട്ടവനവധി ഗുണങ്ങൾ നേടാൻ സാധിക്കും.
- ഒരേ ലക്ഷ്യവും പ്രവർത്തന രീതിയുമുള്ള ക്ലബ്ബുകളെ സംയോജിപ്പിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ പ്രധാനാധ്യാപകർ ശ്രദ്ധിക്കേണ്ടതാണ്
Moideensha
Chief Editor, Schoolpathram
9446518016