സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി സഹപാഠിയായ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു.
സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി സഹപാഠിയായ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു.
തലശ്ശേരി: കത്തിയും മുളകുപൊടിയുമായി സ്കൂളിലെത്തിയ വിദ്യാർഥിനി സഹപാഠിയുടെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു. തലശ്ശേരി ബി.ഇ.എം.പി. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ഫിസിക്സ് പരീക്ഷയ്ക്കിടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ വിദ്യാർഥിനിക്ക് തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സ നൽകി.
പിന്നിലെ ഇരിപ്പിടത്തിലിരുന്ന വിദ്യാർഥിനി എഴുന്നേറ്റുവന്ന് മുടിക്ക് കുത്തിപ്പിടിച്ച് പരീക്ഷയെഴുതുകയായിരുന്ന വിദ്യാർഥിനിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റു. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൗഹൃദങ്ങൾക്കിടയിലുണ്ടായ തെറ്റിദ്ധാരണയും മറ്റുമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.