സാമൂഹ്യനീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി അവാർഡ് നോമിനേഷൻ ക്ഷണിച്ചു

September 18, 2022 - By School Pathram Academy

സാമൂഹ്യനീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി അവാർഡ് നോമിനേഷൻ ക്ഷണിച്ചു.

 

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2022 നൽകുവാൻ നോമിനേഷൻ ക്ഷണിച്ചു.

നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റുരേഖകളും ലഭ്യമാക്കണം. അവാർഡ് നോമിനേഷനുകൾ ഒക്ടോബർ 10 നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസിലോ ലഭ്യമാക്കണം.

 

20 വിഭാഗങ്ങളിൽ നിന്നാണ് നോമിനേഷൻ ക്ഷണിച്ചിട്ടുള്ളത്. ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, മെമന്റോയും ചേർന്നതാണ് അവാർഡ്,

 

1.ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ (സർക്കാർ/പൊതുമേഖല) (ഓഫീസ് മേധാവിമുഖേന നോമിനേഷൻ ലഭ്യമാക്കണം.)

2.ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച ജീവനക്കാരൻ(സ്വകാര്യ മേഖല) ( ഓഫീസ് മേധാവിമുഖേന നോമിനേഷൻ ലഭ്യമാക്കണം.

3.സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽ ദായകർ

4.ഭിന്നശേഷി മേഖലയിൽ പ്രവർത്തിയ്ക്കുന്ന മികച്ച എൻ.ജി.ഒ സ്ഥാപനങ്ങൾ

5.മികച്ച മാതൃക വ്യക്തി (ഭിന്നശേഷി വിഭാഗം).

6.മികച്ച സർഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം)

7.മികച്ച കായിക താരം (ഭിന്നശേഷി വിഭാഗം)

8.ദേശിയ അന്തർദേശിയ പുരസ്‌ക്കാരങ്ങൾക്ക് അർഹരായിട്ടുള്ളവർ (ഭിന്നശേഷി വിഭാഗം)

9.ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത് (തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല /മേഖല/സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന നോമിനേഷൻ ലഭ്യമാക്കണം )

10.ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ ഭരണകൂടം (സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറുടെ ശുപാർശയോടെയാവണം നോമിനേഷൻ)

11.ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോർപ്പറേഷൻ.(തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല /മേഖല/സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേനയാകണം നോമിനേഷൻ)

12.ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുൻസിപാലിറ്റി, (തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല /മേഖല/സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന)

13.ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലോക്ക് പഞ്ചായത്ത്. (തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല /മേഖല/സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന).

14.ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്ത്. (തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല /മേഖല/സംസ്ഥാനതല കൺട്രോളിംഗ് ഓഫീസർ മുഖേന)

15. എൻ ജി ഒ കൾ നടത്തി വരുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം.

16.സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി ക്ഷേമ സ്ഥാപനം

17.ഭിന്നശേഷി സൗഹൃദ സ്ഥാപനം (സർക്കാർ/സ്വകാര്യ പൊതുമേഖല

18.സംസ്ഥാന സർക്കാർ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്. ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന)

19.ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്ററുകൾ (സ്‌കൂൾ/ഓഫീസ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവ (ബന്ധപ്പെട്ട സ്ഥാപന മേധാവി മുഖേന)

20.ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാൻ സഹായകമാകുന്ന പുതിയ പദ്ധതികൾ/ഗവേഷണങ്ങൾ,സംരംഭങ്ങൾ

എന്നിങ്ങനെ 20 അവാർഡുകളാണുള്ളത്.

 

9, 10, 11, 18, 20 വിഭാഗത്തിൽ ഉൾപ്പെട്ട നോമിനേഷനുകൾ വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി ഡയറക്ട്രേറ്റിൽ നേരിട്ടും, മറ്റു വിഭാഗത്തിലുള്ളവ അതത് ജില്ലാ സാമൂഹ്യനീതി ഓഫിസിലുമാണ് ലഭ്യമാക്കേണ്ടത്.

 

ഭിന്നശേഷി അവാർഡിനായി വ്യക്തികൾ/സ്ഥാപനങ്ങൾ നേരിട്ട് അപേക്ഷിക്കാൻ പാടില്ല. അതാത് അർഹരായ വ്യക്തികളെ/സ്ഥാപനങ്ങളെ രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് നാമനിർദേശം ചെയ്യാവുന്നതാണ്. അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ട വ്യക്തി വ്യക്തിപരമായ ശിപാർശ നൽകിയിട്ടില്ലായെന്നും നാമനിർദേശം ചെയ്യപ്പെട്ട വ്യക്തി തന്റെ ബന്ധുവല്ലെന്നുമുള്ള സത്യപ്രസ്താവന നാമനിർദേശം ചെയ്യുന്നയാൾ/സംഘടന നാമനിർദേശത്തോടൊപ്പം ലഭ്യമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന നോമിനേഷനുകൾ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ/ മേഖല/സംസ്ഥാന മേധാവിയുടെ ശുപാർശ്ശ സഹിതം ലഭ്യമാക്കണം). സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി ക്ഷേമ സ്ഥാപനങ്ങളുടെ നോമിനേഷൻ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസർ ശുപാർശ്ശ ചെയ്ത് ലഭ്യമാക്കണം.

 

അവാർഡ് സംബന്ധിച്ച വിശദവിവരങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ www.swdkerala.gov.in സൈറ്റിലും, അതാത് ജില്ലാ സാമൂഹ്യനീതി ഓഫിസുകളിലും ലഭ്യമാണ്. നോമിനേഷനോടൊപ്പം നിശ്ചിത മാതൃകയിലുള്ള വിവരങ്ങൾ, പ്രവർത്തന മേഖലകൾ സംബന്ധിച്ച വിവരങ്ങൾ/കഴിവുകൾ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങൾ എന്നിവയും, അവാർഡിനായി പരിഗണിക്കേണ്ട മറ്റു വിവരങ്ങളും, അനുബന്ധ ഫോട്ടോ, documentation എന്നിവയും ലഭ്യമാക്കണം

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More