സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ പെരുന്നാള്‍ ദിനം സഹായകമാകട്ടെ ! ഏവർക്കും സ്കൂൾ പത്രത്തിന്റെ ഈദ് ആശംസകൾ …
സ്വച്ഛവിഹായസ്സില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അലയൊലികള്‍ തീര്‍ത്ത് ചെറിയ പെരുന്നാള്‍ ആഗതമായി. വിശക്കുന്നവന്റെ വേദന വ്രതാനുഷ്ഠാനത്തിലൂടെ തിരിച്ചറിഞ്ഞാണ് വിശ്വാസി സമൂഹം റമദാന്‍ പൂര്‍ത്തീകരിക്കുന്നത്.
റമദാനിനോട് വിടചൊല്ലി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങുന്ന വിശ്വാസികള്‍ക്കും സര്‍വ്വ മനുഷ്യര്‍ക്കും ഈദ് ആശംസകള്‍ നേരുന്നു.
വേദനകള്‍ സഹ്യമാക്കാന്‍ പരിശീലിപ്പിക്കുന്ന റമദാനുശേഷം വന്നുചേരുന്ന ചെറിയ പെരുന്നാള്‍ വിശ്വാസികളുടെ മനസ്സിലെ അനിര്‍വ്വചനീയമായ അനുഭൂതിയാണ്. സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വലിയ സന്ദേശമാണ് ചെറിയ പെരുന്നാള്‍ പകര്‍ന്നുനല്‍കുന്നത്.
സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ പെരുന്നാള്‍ ദിനം സഹായകമാകട്ടെ. ആത്മ സമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് പെരുന്നാള്‍ ദിനം. സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞു വേണം പെരുന്നാളിനെ നാം സജീവമാക്കേണ്ടത്. റമദാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍.സ്നേഹവും സഹിഷ്ണുതയും സൗഹാര്‍ദവുമുള്ള ലോകമാണ് ഒരോ ഈദ് ദിനവും ആഹ്വാനം ചെയ്യുന്നത്.
വൈവിധ്യങ്ങളെ തുറന്ന മനസോടെ ഉള്‍ക്കൊള്ളാനുള്ള വിശാലതയാണ് ആഘോഷങ്ങളുടെ അന്തസത്ത.
മതസൗഹാര്‍ദത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും മികച്ച മാതൃകളാവണം ഒരോ ആഘോഷങ്ങളും.
മതങ്ങള്‍ തമ്മിലുള്ള, മനുഷ്യമനസ്സുകള്‍ തമ്മിലുള്ള സമന്വയത്തിന്റെ, ദീപ്തമായ ചിന്തയുടെ വസന്ത കാലത്തിനുള്ള തയ്യാറെടുപ്പുകള്‍. നമ്മേ പോലെ മറ്റുള്ളവരുടെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും സംസ്‌കാരത്തിനും പ്രാധാന്യം കല്‍പ്പിക്കണം.ഇതെല്ലാം തമസ്‌ക്കരിക്കുന്ന മതവും ജാതിയും വര്‍ഗ്ഗീയതയും അരങ്ങു തകര്‍ക്കുന്ന വര്‍ത്തമാന കാല സാഹചര്യം ഭിന്നിപ്പിക്കലിന്റെയും, വൈരാഗ്യത്തിന്റയും, കാലുഷ്യത്തിന്റെയും, ഉന്മൂലനത്തിന്റെയും, വഴിയിലൂടെ കൊണ്ടുപോകുന്ന സാഹചര്യത്തില്‍ തിരിച്ചറിവിന് വലിയ പ്രാധാന്യമുണ്ട്.
എല്ലാ മനുഷ്യരും സ്‌നേഹത്തിന്റെയും സമാധാനത്തിന്റയും പാതയിലൂടെ സഞ്ചരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. അതിന് പ്രേരകമാകട്ടെ റംസാന്‍ വ്രത ചിന്തകളും പ്രാര്‍ത്ഥനകളും. എല്ലാവര്‍ക്കും സ്കൂൾ പത്രത്തിന്റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
Moideensha
Editor
School Pathram