സബ്ജില്ലയിൽ നിന്ന് അപ്പീൽ നേടി കടന്നു വന്ന് സംസ്ഥാനത്ത് എ ഗ്രേഡ്

January 08, 2024 - By School Pathram Academy

സബ്ജില്ലയിൽ നിന്ന് അപ്പീൽ നേടി കടന്നു വന്ന് സംസ്ഥാനത്ത് എ ഗ്രേഡ്

➖➖➖➖➖➖➖➖

     മലപ്പുറത്തു നിന്ന് വന്ന ഫാതിമ സഫ പി എന്ന പ്ലസ് വൺ വിദ്യാർത്ഥിനി സംസ്ഥാന കലാമേളയിൽ ഹയർ സെക്കണ്ടറി വിഭാഗം മലയാളം ഉപന്യാസ രചനയിൽ എ ഗ്രേഡ് നേടി.

സബ്ജില്ലയിൽ നിന്ന് അപ്പീൽ നേടിയാണ് ഉപന്യാസ രചനക്ക് ജില്ലയിലെത്തിയത്. കൂടാതെ മലയാള പ്രസംഗം കഥാരചന എന്നീ ഇനങ്ങളിലും ജില്ലയിൽ എ ഗ്രേഡ് നേടി.

ശാസ്ത്ര മേളയുടെ ഭാഗമായുള്ള സി.വി. രാമൻ പ്രബന്ധ രചനയിൽ സംസ്ഥാന തലത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇപ്രാശ്യം ഒന്നാം സ്ഥാനം ഫാതിമ സഫക്കായിരുന്നു. വാർത്താ വായന മത്സരം, കഥാ രചന, പ്രസംഗ മത്സരം, ഉപന്യാസം, കവിതാ രചന തുടങ്ങിയ വിവിധയിനങ്ങളിൽ കഴിവ് തെളിയിച്ച കലാകാരിയാണ് ചെറുകുളമ്പ ഐ.കെ.ടി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാതിമ സഫ.

കഴിഞ്ഞ വർഷം കഥാരചനയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.

Category: NewsSchool News