സംസ്ഥാനത്ത് ആദ്യമായി മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് … അരവഞ്ചാൽ ഗവ:യൂ.പി.സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം മികവിലേക്ക് …
മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് … അരവഞ്ചാൽ ഗവ:യൂ.പി.സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം മികവിലേക്ക് …
സംസ്ഥാനത്ത് ആദ്യമായി പ്രീ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പ്രീ പ്രൈമറി വിഭാഗമായി അരവഞ്ചാൽ ഗവ:യൂ.പി.സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം.
സ്കൂൾ അക്കാദമി – കേരളയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റാണ് ഗവ: യൂപി സ്കൂൾ അരവഞ്ചാലിലെ പ്രീ പ്രൈമറി കുട്ടികൾക്ക് ലഭിച്ചത്. തന്റെ മുഴുവൻ കുട്ടികൾക്കും ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രീ പ്രൈമറി അധ്യാപികയായ സുലേഖ ടീച്ചർ.
കഴിഞ്ഞ അധ്യായന വർഷങ്ങളിൽ കുട്ടികൾ ചെയ്ത അക്കാദമിക – അക്കാദമികേതര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സ്കൂൾ അക്കാദമി – കേരള സർട്ടിഫിക്കറ്ററുകൾ നൽകിയത്.
അരവഞ്ചാൽ ഗവ:യൂ പി. സ്കൂൾ ഹെഡ്മിസ്ട്രസ് എൽസമ്മ മാത്യു അധ്യാപകരായ ഇ.വി.ഹരീഷ് ,മനോജ് ,ശ്രീജയ ടീച്ചർ, സിന്ധു ടീച്ചർ,ജയശ്രീ ടീച്ചർ ,സുധ ടീച്ചർ,ഇന്ദു ടീച്ചർ,ബേബി ടീച്ചർ,രമ ടീച്ചർ,ദിവ്യ ടീച്ചർ, മെറീന, മേരി,PTA പ്രസിഡണ്ട് ശിവജി ,എം പി ടി.എ. രമ്യ അനീഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കുട്ടികൾ സർട്ടിഫിക്കറ്റ് കൈമാറി.
സംസ്ഥാനത്ത് ആദ്യമായാണ് പ്രീ പ്രൈമറി വിഭാഗത്തിലെ മുഴുവൻ കുട്ടികളും ഇത്തരം ഒരു സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നത്.
കേരള ബുക്ക്സ് ഓഫ് സ്കൂൾ റെക്കോഡ്സിൽ ഇടം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പ്രീ പ്രൈമറി അധ്യാപികയായ സുലേഖ ടീച്ചർ.