ശ്രദ്ധേയമായ പ്രവർത്തനം :School Academy-joyalukkas Best School Award കീഴ്മാട് ഗവ: യൂ.പി.സ്കൂൾ ഏറ്റ് വാങ്ങി
School Academy-joyalukkas Best School Award ഗവ.യു.പി.സ്ക്കൂൾ കീഴ്മാടിന് .
കോട്ടയത്ത് വെച്ച നടന്ന ചടങ്ങിൽ വച്ച് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റ് നിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA അധ്യക്ഷനായിരുന്നു.അക്കാദമിക മികവ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ, ഓൺലൈൻ പഠന സഹായം ഒരുക്കൽ, മികവ് പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ക്കൂൾ അക്കാദമിയുടെ അംഗീകാരം കീഴ്മാട് ഗവ: യൂ പി സ്കൂളിനെ തേടി എത്തിയത് .
പൊതു വിദ്യായങ്ങളിലെ മികവുള്ള വിദ്യാലയത്തിനുള്ള അവാർഡ്, മികച്ച സർഗ്ഗ വിദ്യാലയം എന്നിവയും സ്ക്കൂൾ കരസ്ഥമാക്കിയിട്ടുണ്ട് .കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതിലാലു വിദ്യാഭ്യാസ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർമാൻ സ്നേഹ മോഹനൻ പ്രധാനാധ്യാപിക ഉഷാകുമാരി കെ.കെ, വാർഡ് മെമ്പർ ശ്രീകൃഷ്ണകുമാർ ,PTA വൈസ് പ്രസിഡന്റ് ശ്രീ ബിനു ഡേവിഡ് വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ഇന്ദ്രജിത്ത് എന്നിവർ അടങ്ങിയ ടീം പുരസ്കാരം ഏറ്റുവാങ്ങി