‘വിദ്യാർത്ഥികൾക്കൊപ്പം കളമശ്ശേരി’

September 19, 2022 - By School Pathram Academy

വിദ്യാർത്ഥികൾക്കൊപ്പം കളമശ്ശേരി എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പോഷക സമൃദ്ധം പ്രഭാതം പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം കരുമാലൂർ തട്ടാംപടി സെന്റ് ലിറ്റിൽ തെരാസസ് യു.പി സ്കൂളിൽ മന്ത്രി പി.രാജീവ്‌

നിർവഹിച്ചു. ഇതോടൊപ്പം മണ്ഡലത്തിലെ മറ്റ് സ്കൂളുകളിലും സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി പ്രാദേശിക തലത്തിൽ ആരംഭിച്ചു.

 

മണ്ഡലത്തിലെ 39 സർക്കാർ – എയ്ഡഡ് എൽ. പി , യു.പി സ്കൂളുകളിലെ എണ്ണായിരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒരു കുട്ടിക്ക് പത്ത് രൂപാ നിരക്കിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്.

പദ്ധതിക്ക് പിന്തുണ നൽകിയ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

 

ലഹരി വിമുക്ത യുവത്വം ലക്ഷ്യമാക്കി സ്കൂൾ കുട്ടികളെയും ഉൾപ്പെടുത്തി മണ്ഡലത്തിൽ യുവതയ്ക്കൊപ്പം കളമശ്ശേരി പദ്ധതി ആരംഭിക്കും. കായിക മേഖലയെ പ്രോത്സാഹിപ്പിച്ച് അതിലേക്ക് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കും. ഫുട്ബോൾ , വോളി ബോൾ എന്നിവയിൽ പരിശീലനം നൽകും.

 

ഓർമ മറയുന്നവർക്ക് ഒപ്പം എന്ന പുതിയ പദ്ധതി സെപ്റ്റംബർ 21 ന്ആരംഭിക്കും.

 

പദ്ധതിയുടെ ഭാഗമായി

എലൂരിൽ മെമ്മറി ക്ലിനിക്ക് ആരംഭിക്കും. മണ്ഡലത്തിൽ വിവിധ മേഖലകളിലായി ഒപ്പം പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. 7500 പേരാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്. വിദ്യാർത്ഥികൾക്ക് ഒപ്പം പദ്ധതിയുടെ ഭാഗമായി കോവിഡ് സമയത്ത് ആയിരം കുട്ടികൾക്ക് ഡിജിറ്റൽ ലൈബ്രറിയുടെ ഭാഗമായി ആയിരം ടാബ്‌ലറ്റ് ഫോണുകൾ വിതരണം ചെയ്തു. എസ്. എസ്.എൽ.സി , പ്ലസ്ടു ഉന്നത വിജയം നേടിയ കുട്ടികൾക്ക് രണ്ടു വർഷങ്ങളായി പുരസ്കാര വിതരണം ആകാശ മിഠായി എന്ന പേരിൽ നൽകി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കളമശ്ശേരി നിയോജകമണ്ഡലത്തിലെ എം.എൽ.എയും നിയമ കയർ വ്യവസായ വകുപ്പ് മന്ത്രിയുമായ പി. രാജീവിന്റെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാർത്ഥി

കൾക്കൊപ്പം.കളമശ്ശേരി .ബി .പി .സി .എല്ലിന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ലിസ്റ്റ് അടിസ്ഥാനമാക്കി വ്യത്യസ്ത വിഭവങ്ങളായിരിക്കും ഓരോ ദിവസവും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.

 

കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു അധ്യക്ഷത വഹിച്ചു. ബി. പി.സി.എൽ കൊച്ചിൻ റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ കെ. അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

 

ജില്ലാ പഞ്ചായത്ത് അംഗം കെ.വി രവീന്ദ്രൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, വൈസ് പ്രസിഡന്റ് എം. ആർ രാധാകൃഷ്ണൻ , കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി ജോർജ് മേനാച്ചേരി, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബീന ബാബു, വാർഡ് മെമ്പർമാരായ എ.എം അലി, കെ.എസ് മോഹനൻ കുമാർ , കരുമാലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ സന്തോഷ്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി പി. അലക്സാണ്ടർ, സെന്റ് ലിറ്റിൽ തെരാസസ് സ്കൂൾ ഹെഡ്മിസ്ട്രസ് സി.എൽസിൽ തോമസ്, പി.ടി. എ പ്രസിഡന്റ് എം.വി ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Category: News

Recent

ഒരുവട്ടംകൂടി – മലയാളഭാഷ തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള കേരള സ്കൂൾ അക്കാദമിയുടെ 60…

December 21, 2024

കേരള സ്കൂൾ കലോത്സവം; ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും…

December 20, 2024

സംസ്ഥാനത്തുടനീളം നിരവധി അധ്യാപക ഒഴിവുകൾ

December 20, 2024

അർധവാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാപരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച സർക്കുലർ

December 19, 2024

ഇൻ്റർവ്യൂ മാത്രം! ജോലികൾ നിരവധി

December 18, 2024

സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് മേഖലകളിൽ നിരവധി ഒഴിവുകൾ.ഇൻ്റർവ്യൂവിന് മാത്രം ഹാജരാവു! ജോലി…

December 16, 2024

അധ്യാപക ഒഴിവുകൾ കൂടാതെ മറ്റ് നിരവധി മേഖലകളിൽ ഒഴിവുകൾ

December 15, 2024

സമഗ്ര പ്ലസ് ; രണ്ടാം പാദവാർഷിക പരീക്ഷ മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് 9…

December 14, 2024
Load More