വിദ്യാലയങ്ങൾക്ക് പുറത്ത് വട്ടമിട്ട് പറപറക്കുന്ന ലഹരിമാഫിയ
നാട് ഓണാഘോഷത്തിനുള്ള ഒരുക്കം കൂട്ടുമ്ബോൾ ഓണാഘോഷം അതിരു
കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് അധ്യാപകരും പി.ടി.എ അടക്കമുള്ള
കലാലയങ്ങളിലെ സംഘടനകളും.
വിദ്യാലയങ്ങൾക്ക് പുറത്ത് വട്ടമിട്ട് പറപറക്കുന്ന
ലഹരിമാഫിയയെ ഭയപ്പാടോടെയാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും
കാണുന്നത്. പെൺകുട്ടികളെ അടക്കം വലയിലാക്കുന്ന തരത്തിൽ ലഹരി മാഫിയ
വളർന്നുകഴിഞ്ഞു. ആഘോഷ വേളകളിൽ വിദ്യാർത്ഥികളെ വലവീശി പിടിച്ച് കഞ്ചാവ്
മയക്കു മരുന്ന് ഉൾപ്പെടെ കൈമാറാനുള്ള വലിയ പദ്ധതികളിലാണ് ലഹരി
മാഫിയ.
സ്കൂൾ ആരംഭിക്കും മുമ്ബ്ദം വിടുന്ന സമയത്തും നിരവധി പേരാണ് സ്കൂൾ
കേന്ദ്രീകരിച്ച് നിൽക്കുന്നത്. വിദ്യാർത്ഥിനികൾക്ക് അടക്കം ലഹരി മരുന്ന്
കൈമാറാൻ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്നുണ്ട്. നിരോധിത ലഹരി
വസ്തുക്കൾക്കും കഞ്ചാവിനും അഷ്ടാം ന്യൂജെൻ ലഹരി മരുന്നുകളാണ്
വ്യാപകമായി ഉപയോഗിക്കുന്നത്.
അശ്ലീല ചിത്രം കാട്ടി കുട്ടികളെ തങ്ങളുടെ സംഘത്തിലെത്തിക്കുന്നവരും ഏറെയാണ്.
കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു സ്കൂളിൽ ഒരു വിദ്യാർത്ഥിനിയുടെ കൈയിൽ
പ്രെഗനൻസി ടെസ്റ്റ് റിസർട്ട് സ്കൂൾ അധികൃതർക്ക് ലഭിച്ച സംഭവവുമുണ്ടായി.
കഴിഞ്ഞ എതാനും മാസങ്ങൾക്കുള്ളിൽ ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ
മയക്കു മരുന്നുമരുന്നാണ് പിടികൂടിയത്.വലയിലാക്കാൻ ലഹരി മിഠായി സ്കൂൾ കുട്ടികളെ
ലഹരിയിലേക്ക് ആകർഷിക്കാൻ ലഹരി മിഠായികളാണ് ഇത്തരം
സംഘം നൽകുന്നത്. കൂടാതെ മുക്കപൊടി പോലുള്ള ചില വസ്തുക്കളും വ്യാപകമായി
പ്രചരിക്കുപ്പിക്കുന്നു. ഒരു കാലത്ത് അപൂർവമായി മാത്രം പിടിക്കപ്പെട്ടിരുന്ന
എം.ഡി.എം.എ പോലുള്ള മാരക ലഹരി മരുന്നുകൾ ഇപ്പോൾ സ്ഥിരമായി
പിടിക്കുന്നു.
പരിശോധന പ്രഹസനം
അദ്ധ്യയന വർഷം ആരംഭിക്കുമ്ബോൾ സ്കൂൾ തലങ്ങളിൽ ബോധവത്കരണവും
വിദ്യാലയങ്ങൾക്ക് മുന്നിൽ പൊലീസ് സാന്നിദ്ധ്യവും ഉണ്ടാകാറുണ്ടെങ്കിലും അത്
ഏതാനും ആഴ്ചകളിൽ മാത്രമായി ചുരുങ്ങും. ലഹരി വിരുദ്ധ ക്ലബ്ബുകളുടെയും മറ്റും
പ്രവർത്തനം ചുരുക്കം ചില സ്കൂളുകളിൽ മാത്രമാണുള്ളത്. എന്നും
പൊലിസും പി.ടി.എ കമ്മിറ്റികളും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് രൂപീകരിക്കുന്ന
ജാഗ്രതാ സമിതികളും വാർഡ് തലങ്ങളിൽ എക്സൈസിന്റെ നേതൃത്വത്തിൽ
രൂപീകരിക്കുന്ന സമിതികളുടെയും പ്രവർത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപവും
ശക്തമാണ്.
പലയിടങ്ങളും വാർതല സമിതികൾ ചേർന്നിട്ട് മാസങ്ങളായി.
വാട്സ് ആപ്പുകളിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും കാണുന്ന കാഴ്ചകൾ
ഭയപ്പെടുത്തുന്നതാണ്. കുട്ടികൾ സ്കൂളിൽ പോയി തിരിച്ച് വരുന്നത് വരെ
സമാധാനമില്ലാത്ത സ്ഥിതിയാണ്. ഇത്തരം ലഹരി കച്ചവടക്കാർക്കെതിരെ
കഠിനമായ ശിക്ഷാ നടപടികൾ സ്വീകരിച്ചാലേ അൽപ്പമെങ്കിലും തടയിടാനാകൂ.