വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ഉത്തരവായി
നവകേരള നിർമ്മിതിയുടെ ഭാഗമായി ജനങ്ങളുമായി സംവദിക്കുന്നതിന” ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഡിസംബർ 4 മുതൽ ഡിസംബർ 7 വരെ നവകേരള സദസ്സ് നടത്തുന്നതിനായി മേൽപരാമർശ പ്രകാരം നിശ്ചയിച്ചിട്ടുള്ളതാണ് ബഹു കേരള, മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഈ ‘സദസ്സിൽ നേരിട്ട് പങ്കെടുക്കുന്നതാണ് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന അതത് മണ്ഡലങ്ങളില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക അവധി നൽകേണ്ട വിശദ വിവരങ്ങൾ പരാമർശം 1 മുതൽ 13 വരെ ബന്ധപ്പെട്ട ജില്ലാ കോർഡിനേറ്റർമാർ അറിയിച്ചിട്ടുണ്ട്. ഗതാഗതത്തിരക്കും, യാത്രാബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായി നവകേരള സദസ്സ് നടക്കുന്ന ദിവസങ്ങളിൽ താഴെപറയുന്ന നിയോജകരണ്ഡലത്തിലൂടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ഇതിനാൽ ഉത്തരവാകുന്നു.