വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കുന്നതോടെ പരിപാടികൾ അവസാനിക്കും

October 01, 2022 - By School Pathram Academy

തിരുവനന്തപുരം ∙ ഒരുമാസം നീളുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ ഗാന്ധിജയന്തി ദിനമായ നാളെ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്കു പോകുന്നതിനാൽ നാളെ 10ന് അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ വിഡിയോ എല്ലാ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും.

 

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി ഉണ്ടാകും. ഞായറാഴ്ച സ്കൂളുകൾക്കും കോളജുകൾക്കും അവധി ആണെങ്കിലും പരിപാടി സംഘടിപ്പിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

 

 

തിങ്കളാഴ്ച ക്ലാസ് മുറികളിൽ ലഹരിവിരുദ്ധ ചർച്ചയും സംവാദവും സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് അവധി ആയതിനാൽ തൊട്ടടുത്ത പ്രവൃത്തി ദിവസത്തേക്കു മാറ്റി.

സ്‌കൂൾ അസംബ്ലിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം പ്രദർശിപ്പിക്കും.

6, 7 തീയതികളിൽ എല്ലാ വിദ്യാലയങ്ങളിലും പിടിഎ, എംപിടിഎ, വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തും.

8 മുതൽ 12 വരെ വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയെടുക്കലുമുണ്ടാകും.

 

തൊഴിൽ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും അതിഥിത്തൊഴിലാളികൾക്കിടയിൽ 15 മുതൽ 22 വരെ പ്രത്യേക ക്യാംപെയ്ൻ സംഘടിപ്പിക്കും. 16 മുതൽ 24 വരെ തീരമേഖലയിൽ പ്രചാരണം നടത്തും.

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 9ന് ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. 14ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കും. 16ന് വൈകിട്ട് 4 മുതൽ 7 വരെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ്സ് നടക്കും. 24ന് ദീപാവലി ദിനത്തിൽ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കും. 23, 24 തീയതികളിൽ ഗ്രന്ഥശാലകളിൽ പ്രത്യേക പരിപാടികൾ ഉണ്ടാകും.

 

സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ 25 മുതൽ നവംബർ 1 വരെ കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കു സൈക്കിൾ റാലി നടത്തും. 28ന് എൻസിസി, എൻഎസ്എസ്, എസ്പിസി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും സൈക്കിൾ റാലി ഉണ്ടാകും. 30, 31 തീയതികളിൽ വിളംബര ജാഥകൾ നടത്തും. നവംബർ ഒന്നിനു 3 മണിക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. തുടർന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കുന്നതോടെ പരിപാടികൾ അവസാനിക്കും.

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More