വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും, പ്ലസ്ടു, വിഎച്ച്എസ്ഇ അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. പരീക്ഷാ തീയതിയിലും അപേക്ഷാതീയതിയിലും അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ കുടിശിക ഉണ്ടായിരിക്കാന്‍ പാടില്ല. ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ആഗസ്റ്റ് 31ന് വൈകിട്ട് 5വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ : 0468-2327415.