ലോഷൻ വിൽപനയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയ്ക്ക് കൈമാറി
ലോഷൻ വിൽപനയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയ്ക്ക് കൈമാറി
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇരിങ്ങോൾ ഗവൺമെൻ്റ് വി.എച്ച്. എസ് സ്കൂൾ വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച 12150 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഫണ്ട് കൈമാറി.
പഠന പ്രവർത്തനങ്ങൾക്കിടയിലും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്ന ഇരിങ്ങോൾ സ്കൂളിലെ വിദ്യാർത്ഥികളുടെയും പി.റ്റി.എ യുടെ മാതൃകാ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും ജൂനിയർ റെഡ് ക്രോസ് യൂണിറ്റും മറ്റ് ക്ലബുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ ക്ലീനിംഗ് ലോഷൻ നിർമ്മിച്ച് വിൽപന നടത്തിയ വകയിലും ന്യൂസ് പേപ്പർ ചലഞ്ചിലൂടെയും പ്ലാസ്റ്റിക് ബോട്ടിൽ ചലഞ്ചിലൂടെയും ലഭിച്ച തുകയും സുമനസുകളുടെ സംഭാവനകളും ചേർത്താണ് ഈ തുക കണ്ടെത്തിയത്
നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറും സ്റ്റാഫ് സെക്രട്ടറിയുമായ സമീർ സിദ്ദീഖിയും എഴാം ക്ലാസ് ലീഡറും സ്പോഴ്സ് ക്ലബ് സെക്രട്ടറിയുമായ റൈഹാനും കരിയർ മാസ്റ്റർ അഖില ലക്ഷ്മിയും ചേർന്ന് മുഖ്യ മന്ത്രി പിണറായി വിജയന് നേരിട്ട് ഫണ്ട് കൈമാറി. സ്കൂൾ പ്രിൻസിപ്പാൾ ആർ സി ഷിമി, ഹെഡ്മിസ്ട്രസ്സ് പി. എസ് മിനി, ജെ ആർ സി കൗൺസിലർ കല വി. എസ്, പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി, എസ് എം.സി ചെയർമാൻ അരുൺ പ്രശോഭ് മദർ പി.റ്റി.എ പ്രസിഡൻ്റ് സരിത രവികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ തുക ശേഖരിച്ചത്.