ലഹരി വിരുദ്ധ ബോധവത്കരണ ക്വിസ് മത്സരം
സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി നാഷണൽ സർവീസ് സ്കീമും സംസ്ഥാന എക്സൈസ് വകുപ്പും സംയുക്തമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘ബോധ്യം 2022’ ലഹരി വിരുദ്ധ ബോധവത്കരണ ക്വിസ് മത്സരത്തിന്റെ ജില്ലാതല മത്സരം 17ന് പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. രാവിലെ 9.30ന് വി.കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ, സംസ്ഥാനതല വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.