മെറിറ്റ് സ്കോളർഷിപ്പ്: 20 നകം വിവരം നൽകണം

November 06, 2024 - By School Pathram Academy

മെറിറ്റ് സ്കോളർഷിപ്പ്: 20 നകം വിവരം നൽകണം

        2021 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ (2021-22) പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ച വിദ്യാർഥികൾ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കണം. വിദ്യാർഥികളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ്, രജിസ്ട്രേഷൻ ഐഡി/ എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ എന്നിവ നവംബർ 20ന് വൈകിട്ട് അഞ്ചിനകം [email protected] ലേക്ക് നൽകണം. www.dcescholarship.gov.in ലെ നോട്ടിഫിക്കേഷനിലുള്ള ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.

Category: News