കോഴിക്കോട് ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി സെന്റ് ആൻ്റണീസ് എൽ പി എസിലെ ദീപ ടീച്ചർ മികവാർന്ന പ്രവർത്തനങ്ങൾ പങ്കുവെക്കുകയാണ്
വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ ?
ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളോടൊത്തുള്ള സ്കൂൾ ജീവിതം . അവരെ സ്വതന്ത്രവായനയിലേക്കും സ്വതന്ത്രമായ എഴുത്തിലേക്കും, വിശാലമായ ചിന്തയിലേക്കും കൊണ്ടുപോകുമ്പോഴുള്ള മനസിന്റെ സന്തോഷം . കുഞ്ഞു മക്കൾ ആദ്യമായി കൂട്ടിവായിക്കുമ്പോഴും , സ്വന്തമായി വാചകങ്ങൾ എഴുതുമ്പോഴും അതിൽ നിന്നും അവരുടെ വിവിധ രചനകളിലേക്കുള്ള വളർച്ചയും മനസിന് കുളിർമനൽകുന്നു.
2. മൂന്ന്, നാല് ക്ലാസുകൾക്കായി നടത്തിയ സഹവാസ ക്യാമ്പ് .
3. ഒന്നാ ക്ലാസിലെ കുഞ്ഞുങ്ങൾക്കായി നടത്തിയ നേരനുഭവം – ഫീൽഡ് ട്രിപ്പ് – അവരുടെ യാത്രാവിവരണം
അധ്യാപന ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ ?
SRG, DRG, BRG, BRC തലങ്ങളിൽ നിന്നും അധ്യപകരിൽ നിന്നും കിട്ടിയിട്ടുള്ള അനുമോദനങ്ങൾ. വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മനോരമ ‘നല്ല പാഠം ‘നൽകിയ അംഗീകാരം
പുസ്തക ആസ്വാദനത്തിന് പഞ്ചായത്ത് തല അംഗീകാരം. ഒന്നാം ക്ലാസിലെ മികവാർന്ന പ്രവർത്തനത്തിന് അംഗീകാരം
മികവാർന്ന പ്രവർത്തനങ്ങൾ ?
കുട്ടികൾക്കായിനീന്തൽ പരിശീലനം
കുട്ടികൾക്കായി ദിവസവും നൽകുന്നയോഗാ പരിശീലനം
വിദ്യാലയത്തിലും ഓരോ കുട്ടിയുടെവീട്ടിലും കൂൺ കൃഷി
വീട്ടിലും വിദ്യാലയത്തിലും ജൈവ പച്ചക്കറി കൃഷി
കലാ -കായിക മേളകളിൽ കുട്ടികൾക്ക് നൽകുന്ന പരിശീലനം
വീടുകളിൽ ഒതുങ്ങിക്കൂടുന്ന കുട്ടികളുടെ മുത്തശ്ശൻ മുത്തശ്ശീ മാർക്കായി നടത്തുന്ന പ്രവർത്തനങ്ങൾ (ബോധവൽക്കരണ ക്ലാസ് , ഓണപ്പരിപാടികൾ, ഓണക്കളികൾ, കുട്ടിക്കാല അനുഭവങ്ങൾ പങ്കു വയ്ക്കൽ, മെഡിക്കൽ ക്യാമ്പ് , അവരെ സന്ദർശിക്കൽ)
കോളനികളിൽ നടത്തിയ വസ്ത്ര വിതരണം
സഹപാഠിക്കൊരു കൈത്താങ്ങ് – പദ്ധതി
വീട്ടിലും വിദ്യാലയത്തിലും ഒരുക്കിയ ലൈബ്രറി
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽഒരുക്കിയ അക്ഷരക്കൂട് (ലൈബ്രറി)
മോട്ടിവേഷൻ ക്ലാസുകൾ
എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ?
അധ്യാപകർ കുട്ടികളാവണം. രക്ഷിതാക്കളാവണം, കൗൺസിലറാവണം. ഗൃഹസന്ദർശനം.
എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?
പതിവിലും വ്യത്യാസമായി അവരുടെ മുഖം കാണുമ്പോൾ.. അടുത്തറിയണം ഓരോ കുട്ടിയേയും
പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയ വിനിമയം ആവശ്യമുണ്ടോ?
ആവശ്യമാണ്.
പഠന നിലവാരത്തിൽ പുറകിൽ നിൽക്കുന്നവർക്ക് പ്രത്യേക പദ്ധതികൾ എന്തെങ്കിലും ആസൂത്രണംചെയ്തിട്ടുണ്ടോ?
ഉണ്ട്. പഠനപിന്നാക്ക കാർക്കാണ് അധ്യാപകർ കൂടുതൽ പഠനോപകരണങ്ങൾ നിർമ്മിക്കേണ്ടത്.
കുട്ടികളുടെ ഇടയിൽ ധാർമിക നിലവാരം കുറഞ്ഞുവരുന്നതായിഅനുഭവപ്പെട്ടിട്ടുണ്ടോ?
ഉണ്ട്.
എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാതാപിതാക്കളുടെ സമീപനം ഏത് വിധത്തിലാണ്?
സമീപനം വ്യത്യസ്ത രീതിയിലാണ്.
അധ്യാപകരാവാൻ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?
എന്റെ മുന്നിലിരിക്കുന്ന കുട്ടികൾ എന്റെ മക്കളാണ് എന്ന പൂർണ ബോധം ഉണ്ടായിരിക്കണം. കുട്ടികളോടും രക്ഷിതാക്കളോടും ഒപ്പം വിദ്യാലയത്തോടും അത്മാർത്ഥത പുലർത്തണം.
കുട്ടികളുടെ പഠന കാര്യങ്ങളിൽ മാതാപിതാക്കൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ്.?
മക്കളെ നന്നായി മനസിലാക്കണം. മറ്റുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തരുത്. പഠനത്തിനാവശ്യമായ സാഹചര്യങ്ങൾ, സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക.
എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാൻ സാധിക്കുമോ?
തീർച്ചയായും.
പൊതു വിദ്യാഭ്യാസശാക്തീകരണത്തിനുള്ള നിർദേശങ്ങൾ?
കാലഘടത്തിനനുസരിച്ച് സിലബസ് നവീകരിക്കണം. കൃത്യമായ പരിശീലനം. കൃത്യമായ മോണിറ്ററിംഗ് .
. സ്കൂൾ പത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ?
വാർത്തകൾ വളരെ വേഗത്തിലും വ്യക്തമായും കൃത്യമായും അറിയാൻ കഴിയുന്നു.