മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024 - By School Pathram Academy

മാന്യ വായനക്കാർക്ക്

സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും

ഓണാശംസകൾ

 

മനുഷ്യരെല്ലാം സമന്മാരായി ജീവിച്ചിരുന്ന ഒരു നല്ല കാലത്തെക്കുറിച്ചുളള മഹത്തായ ഒരു സങ്കൽപ്പത്തിന്റെ ഓർമകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്.

മലയാളിയും കേരള സമൂഹവും എക്കാലവും ഉയർത്തിപ്പിടിച്ച സാമുദായിക സൗഹാർദ്ദവും, മതസഹിഷ്ണുതയും ഐക്യബോധവും വർത്തമാന കാലഘട്ടത്തിൽ നിരവധി വെല്ലുവിളികൾ നേരിടുകയാണ്.

ഇത്തരം പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുവാനുള്ള കരുത്തും തന്റേടവും കരഗതമാക്കാൻ ഇത്തരം ആഘോഷങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ്.

അതോടൊപ്പം തന്നെ വയനാട്ടിലെ എല്ലാം നഷ്ടപ്പെട്ടവരെ ഓർത്തുകൊണ്ട് അവരെ കൂടെ ചേർത്തുപിടിച്ചു കൊണ്ടാവട്ടെ ഇത്തവണത്തെ ഓണം.

എല്ലാ മലയാളികൾക്കും സമത്വത്തിന്റെയും,സ്നേഹത്തിന്റെയും സമഭാവനയുടെയും, സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഒരായിരം ഓണാശംസകൾ നേരുന്നു.

 

Category: News