ഭിന്നശേഷിക്കാരുടെ വാഹന നികുതി ഒഴിവാക്കി
26.04.2022 ലെ സർക്കാർ ഉത്തരവ് നമ്പർ 13/2022/ ട്രാൻസ് പ്രകാരം ഓട്ടിസം / സെറിബ്രൽ പാൽസി / മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് / മെൻ്റൽ റിട്ടാർഡേഷൻ തുടങ്ങിയ അവശത അനുഭവിക്കുന്നവരുടെ പേരിലും , അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്നതുമായ 7 ലക്ഷം വരെ വിലയുള്ള യാത്രാ വാഹനങ്ങളുടെ നികുതി 01.03.2022 പ്രാബല്യം മുതൽ സ്ഥിരമായി ഒഴിവാക്കി.
നിബന്ധനകൾ:-
i) മേൽപ്പറഞ്ഞ അവശത അനുഭവിക്കുന്നവരുടെ യാത്രാ ആവശ്യാർത്ഥം ഉപയോഗിക്കുന്ന വാഹനങ്ങൾ ആയിരിക്കണം.
ii) നികുതി ഇളവ് ലഭിക്കുന്ന വാഹന ഉടമക്ക് ഒരു വാഹനത്തിന് മാത്രമേ മേൽപ്പറഞ്ഞ ഇളവിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.
iii) ഇളവ് ലഭിക്കുന്നതിനായി മേൽപ്പറഞ്ഞ അവശത 40% ൽ കുറവല്ല എന്ന് തെളിയിക്കുന്ന ഗവ.മെഡിക്കൽ ബോർഡിൻ്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
#mvdkerala
#roadtax