ഭിന്നശേഷി വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഇപ്പോൾ അപേക്ഷിക്കാം
ഭിന്നശേഷി വിദ്യാർഥികൾക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്രസർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പാക്കിവരുന്ന 2023-2024 അധ്യയനവർഷത്തെ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം . ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ്/റിന്യൂവൽ രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി ഓപ്പൺ ചെയ്തു.
കേരളത്തിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വ്യവസ്ഥകൾക്കു വിധേയമായി http://www.scholarships.gov.in വഴി അപേക്ഷ നൽകാം. ഡിസംബർ 31 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.