ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക; ശരിയായ ജില്ല രേഖപ്പെടുത്താൻ അവസരം
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക; ശരിയായ ജില്ല രേഖപ്പെടുത്താൻ അവസരം. അവസാന തീയതി 18. 05.2022
വനം – വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 92/2022, 93/2022 കാറ്റഗറി നമ്പറുകൾ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള 16.04.2022 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം വനാശ്രിതരായ ആദിവാസി സമൂഹത്തിലെ യോഗ്യരായ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടാത്തതും അതത് ജില്ലയിൽ നിന്നുള്ളവരുമല്ലാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷ നിരസിക്കുന്നതാണ് എന്ന് നിഷ്കർഷിച്ചിട്ടുണ്ടായിരുന്നു.
എന്നാൽ ഇതിനോടകം ജില്ല തെറ്റായി രേഖപ്പെടുത്തി അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവർക്ക് ലഭ്യമായിട്ടുള്ള കൈവശാവകാശ രേഖ/ റേഞ്ച് ഫോറസ്റ്റ് ഓഫീസറിൽ നിന്നും ലഭ്യമായിട്ടുള്ള സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പ്രകാരം അവരവരുടെ പ്രൊഫൈൽ മുഖേന അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയ്ക്കുള്ളിൽ (18/05/2022) അപേക്ഷയിൽ ശരിയായ ജില്ല രേഖപ്പെടുത്തുന്നതിന് ഒരു അവസരം കൂടി നല്കാൻ തീരുമാനിച്ചിട്ടുള്ളതായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിച്ചു.
ഈ അവസരം വിനിയോഗിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.