പ്ലസ് വൺ പരീക്ഷ പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധനക്കുള്ള അപേക്ഷ ഡിസംബർ 2 വരെ
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലംപ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2 നകം വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം.
പ്രിന്‍സിപ്പല്‍മാര്‍ ഡിസംബര്‍ 3 നകം അപേക്ഷ അപ്‌ലോഡ് ചെയ്യണം.
പുനർമൂല്യനിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്.
പുനർമൂല്യനിർണയത്തിൽ ഒരു മാർക്കെങ്കിലും അധികം ലഭിച്ചാൽ, ഇതിനായി വിദ്യാർഥികൾ അടച്ച ഫീസ് തിരികെനൽകണമെമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ. 10 ശതമാനത്തിലധികം മാർക്ക് ലഭിച്ചാൽ ഫീസ്തിരിച്ചുകൊടുക്കുന്നതാണു നിലവിലെ രീതി. ഇതിൽ മാറ്റം വരുത്തി പരീക്ഷാ മാനുവൽ പരിഷ്കരിക്കണമെന്നാണു കമ്മിഷന്റെ നിർദേശം.