പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. ആദ്യ ദിവസംതന്നെ മുക്കാൽ ലക്ഷത്തിന് മുകളിൽ പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കി
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തിങ്കളാഴ്ച തുടങ്ങി. ആദ്യ ദിവസംതന്നെ മുക്കാൽ ലക്ഷത്തിന് മുകളിൽ പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കി. രാത്രി എട്ടര വരെയുള്ള കണക്ക് പ്രകാരം 79850 പേരാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കിയത്.
ഇതിൽ 78704 പേരും സംസ്ഥാന സിലബസിൽ പത്താംതരം വിജയിച്ചവരാണ്. ആദ്യദിവസം കൂടുതൽ അപേക്ഷ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്; 10039. കുറവ് കോട്ടയത്തും; 2053 പേർ. ജൂലൈ 18 വരെയാണ് അപേക്ഷ സമർപ്പണം.
21ന് ട്രയൽ അലോട്ട്മെൻറും 27ന് ആദ്യ അലോട്ട്മെൻറും പ്രസിദ്ധീകരിക്കും. അതേ സമയം, പത്താംതരം പരീക്ഷഫലം പ്രസിദ്ധീകരിക്കാത്തത് സി.ബി.എസ്.ഇ സിലബസിൽ പഠിച്ച വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇവർക്ക് കേരള സിലബസിൽ ഹയർ സെക്കൻഡറി പഠനത്തിനുള്ള അവസരം നഷ്ടപ്പെടുമെന്നാണ് ആശങ്ക. 18ന് തന്നെ അപേക്ഷ സമർപ്പണം പൂർത്തിയാക്കി പ്രവേശനനടപടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പിെൻറ തീരുമാനം. സി.ബി.എസ്.ഇ ഫലം വൈകിയാലും തീയതി നീട്ടുന്നത് നിലവിൽ പരിഗണനയിൽ ഇല്ല. മുമ്പ് വിദ്യാർഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് അപേക്ഷ സമർപ്പണം നീട്ടിയിരുന്നു. പ്ലസ് വൺ അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്:
തിരുവനന്തപുരം 10039കൊല്ലം 8970പത്തനംതിട്ട 4329ആലപ്പുഴ 2114കോട്ടയം 2053ഇടുക്കി 3415എറണാകുളം 9227തൃശൂർ 6994പാലക്കാട് 9369മലപ്പുറം 2344കോഴിക്കോട് 7619വയനാട് 2488കണ്ണൂർ 6900കാസർകോട് 3989
എയ്ഡഡ് സ്കൂളുകൾ 10 ശതമാനം സീറ്റ് വർധനക്ക് അപേക്ഷിക്കണം
പ്ലസ് വൺ പ്രവേശനത്തിന് എയ്ഡഡ് സ്കൂളുകളിൽ ഏഴ് ജില്ലകളിൽ അനുവദിച്ച 20 ശതമാനത്തിന് പുറമെ സീറ്റ് വർധന ആവശ്യമുള്ള സ്കൂളുകൾ ജൂലൈ 15ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. പ്രിൻസിപ്പൽമാർ അഡ്മിൻ യൂസറിൽ ലഭ്യമാകുന്ന Marginal Increase (Aided) എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് 20 ശതമാനം സീറ്റിന് പുറമെ അപേക്ഷ പ്രകാരം പത്ത് ശതമാനം കൂടി സീറ്റ് വർധിപ്പിക്കുക.