പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്‌തംബർമുതൽ
തിരുവനന്തപുരം
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്‌തംബർ –- ഒക്ടോബർ മാസങ്ങളിലായി നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തേ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്.
ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്ന പ്ലസ്‌ടു വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണകൂടി മുൻവർഷത്തേതുപോലെ നടത്താൻ തീരുമാനിച്ചത്. 2023–-24 അധ്യയന വർഷത്തിലെ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പൊതു പരീക്ഷകൾക്കൊപ്പമാണ് നടക്കുക.