പ്രാക്ടിക്കൽ പരീക്ഷ
സിബിഎസ്ഇ 10,12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 02 03 2022 ന് ആരംഭിക്കും.
ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ 26 04 2022 ന് ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്
സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കണമെന്നും ക്ലാസ് പരീക്ഷ തുടങ്ങുന്നതിനു 10 ദിവസം മുൻപു പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
12–ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷയ്ക്കു പുറത്തുനിന്നു നിരീക്ഷകരുണ്ടാകും.
10 വിദ്യാർഥികൾ വീതം ഉൾപ്പെടുന്ന ബാച്ചായി തിരിച്ച് ലാബിൽ പരീക്ഷ നടത്തണം. പ്രാക്ടിക്കൽ, ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ ക്ലാസ് അവസാനിക്കുന്നതിനു മുൻപ് അപ്‌ലോഡ് ചെയ്യണം.