പ്രമേഹരോഗികൾ പാലിക്കേണ്ട ആഹാര ക്രമങ്ങൾ
പ്രമേഹരോഗികൾ പാലിക്കേണ്ട ആഹാര ക്രമങ്ങൾ
• ആഹാരം സമയാ സമയങ്ങളിൽ കഴിക്കാൻ ശ്രദ്ധിക്കുക.
• ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതോ, കഴിക്കാതിരിക്കുന്നതോ ഒരു പ്രമേഹമുള്ള വ്യക്തിക്ക് നല്ലതല്ല.
• എണ്ണയും തേങ്ങയും നിയന്ത്രിക്കുക.
• ആവിയിൽ പുഴുങ്ങിയതോ, തിളപ്പിച്ചതോ ആയ ഭക്ഷണമാണ് ഉത്തമം.
• കാപ്പിയും ചായയും അമിതമായി ഉപയോഗിക്കരുത്.
• പാൽ പാട നീക്കി ഉപയോഗിക്കുക.
• പച്ചക്കറികൾ – കുമ്പളങ്ങ, ബീൻസ്, പാവക്ക, വഴുതനങ്ങ, കാബ്ബജ്, വെള്ളരിക്ക, മല്ലിയില, മുരിങ്ങക്കായ, പയർ, കറിവേപ്പില, പപ്പായ, ഉള്ളി, വെണ്ടയ്ക്ക, വാഴകൂമ്പ്, വാഴത്തണ്ട്, പടവലങ്ങ, മുള്ളങ്കി ഉപയോഗിക്കുക.
• നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കുക- തവിടോടുകൂടിയ ധാന്യങ്ങൾ, തോലോടു കൂടിയ പയറുവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗങ്ങൾ.!