പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിസ്ഥിതിദിന സന്ദേശം

June 03, 2023 - By School Pathram Academy

പരിസ്ഥിതിദിന സന്ദേശം

 

ലോക പരിസ്ഥിതി ദിനാചരണം 50 വർഷങ്ങൾ പിന്നിടുകയാണ്. നമ്മൾ ജീവിക്കുന്ന ഭൂമിയേയും അതിന്റെ അന്തരീക്ഷവും കരയും ജലവുമെല്ലാം ചേർന്ന പരിസ്ഥിതിയേയും അതിലെ സസ്യ ജന്തുജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനുഷ്യസമൂഹത്തെയാകെ ബോധ്യപ്പെടുത്താനാണ് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ UNEP യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ലോകമെമ്പാടും നടക്കുന്നത്. മനുഷ്യന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കും വിധത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളും പകർച്ചവ്യാധികളും, മലിനീകരണ പ്രശ്നങ്ങളും എല്ലാം ഓരോ വർഷം കഴിയുംതോറും കൂടിക്കൂടി വരികയാണ്. ഇത് നിയന്ത്രിക്കാതെ നമുക്കും നമ്മുടെ വരും തലമുറകൾക്കും ഇവിടെ സുരക്ഷിതമായി ജീവിക്കാൻ ആകില്ല. മലിനീകരണത്തിനെതിരെ ഇത്തവണത്തെ മുദ്രാവാക്യം. പോരാടുക Beat Plastic Pollution (audio എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഇത് ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കേണ്ട പ്രവർത്തനം അല്ല. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നിടത്തോളം ഒഴിവാക്കിയും ഉപയോഗിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ സുരക്ഷിതമായി സംസ്ക്കരിക്കാൻ കൈമാറിയും, എല്ലാ ചടങ്ങുകളും ഹരിത ചട്ടം പാലിച്ചും നടത്തിയുമെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിലുടനീളം നടപ്പാക്കേണ്ട ഒരു ശീലമാണ് പ്ലാസ്റ്റിക് മലിനീകരണത്തെ തടയാനായി ഉണ്ടാകേണ്ടത്. അതിനായുള്ള പ്രവർത്തനങ്ങൾ നമുക്ക് ഈ സ്കൂളിൽ നിന്നും തന്നെ തുടങ്ങാം. മാലിന്യമുക്ത നവകേരളത്തിനായി നമ്മൾ വിദ്യാർത്ഥികൾ ഒറ്റകെട്ടായി മുന്നേറാം. പൊതുവിദ്യാഭ്യാസ വകുപ്പ് “ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം’ പരിപാടിയുടെ തുടർ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നമ്മുടെ സ്കൂളിൽ നടപ്പിലാക്കും. നമുക്ക് നമ്മുടെ ഭൂമിയെ ഇന്നത്തേക്കാൾ മെച്ചപ്പെട്ട ഒന്നാക്കി മാറ്റാൻ കൈകോർക്കാം നമ്മുടെ ക്യാമ്പസ് വലിച്ചെറിയൽ മുക്ത ക്യാമ്പസ് ആക്കി മാറ്റാനുളള പ്രവർത്തനങ്ങൾക്കായി ഒറ്റകെട്ടായി അണിനിരക്കും എന്ന് പ്രതിജ്ഞ എടുക്കാം.

 

പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുവേണ്ടി