പി.എസ്.സി. വിജ്ഞാപനം: 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

December 08, 2021 - By School Pathram Academy

കേരള പബ്ലിക് സർവീസ് കമ്മിഷൻ 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.keralapsc.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി അഞ്ച്.

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യുക്കേഷൻ മീഡിയ ഓഫീസർ-ആരോഗ്യവകുപ്പ്, അസിസ്റ്റന്റ് ടൗൺ പ്ലാനർ-ടൗൺ ആൻഡ് കൺട്രി പ്ലാനിങ്, അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ)-ജലസേചനം, മെഡിക്കൽ ഓഫീസർ (ഹോമിയോ)-ഹോമിയോപ്പതി, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ് I-ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പ്, ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം)-വ്യാവസായിക പരിശീലനം, സബ് എൻജിനിയർ (ഇലക്ട്രിക്കൽ)-കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, പമ്പ് ഓപ്പറേറ്റർ -കേരളത്തിൽ സർവകലാശാലകൾ, ലോവർ ഡിവിഷൻ ക്ലാർക്ക് (തസ്തികമാറ്റം വഴി)-കേരള സംസ്ഥാന ബിവറേജസ്, ഡ്രൈവർ ഗ്രേഡ് II-കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്.

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)

ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)-വിദ്യാഭ്യാസം, ലോവർ ഡിവിഷൻ ക്ലാർക്ക്/ബിൽ കളക്ടർ (കേരള മുനിസിപ്പൽ കോമൺ സർവീസിലെ ജിവനക്കാർക്കുമാത്രം). ലോവർ ഡിവിഷൻ ക്ലാർക്ക് കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്.

പ്രായപരിധി: 18-36. ഉദ്യോഗാർഥികൾ 02.01.1985-നും 01.01.2003-നുമിടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റ് പിന്നാക്കവിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും വിധവകൾക്കും നിയമാനുസൃത വയസ്സിളവുണ്ടാകും.

യോഗ്യത: എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യത.

Recent

അധ്യാപക ഒഴിവുകൾ ഉൾപ്പെടെ നിരവധി വേക്കൻസികൾ

December 26, 2024

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024
Load More