പരീക്ഷ കഴിഞ്ഞില്ലേ… ഇനി എന്താണ് പ്ലാൻ? മികച്ച ഒരവസരം കൈറ്റ് വിക്ടേഴ്സ് ഒരുക്കുന്നു.കൈറ്റ് വിക്ടേഴ്സ് പങ്കുവച്ച കുറിപ്പിങ്ങനെ…

March 23, 2024 - By School Pathram Academy

പരീക്ഷ കഴിഞ്ഞില്ലേ… ഇനി എന്താണ് പ്ലാൻ? മികച്ച ഒരവസരം കൈറ്റ് വിക്ടേഴ്സ് ഒരുക്കുന്നു, വിവരങ്ങൾ

ഈ അവസരം എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗപ്പെടുത്താം.

കൈറ്റ് വിക്ടേഴ്സ് പങ്കുവച്ച കുറിപ്പിങ്ങനെ…

 

പ്ലസ്ടു സയൻസ് പരീക്ഷ കഴിഞ്ഞു. ഇനി മെഡിക്കൽ/ എഞ്ചിനിയറിങ് ഉൾപ്പെടെയുള്ള എൻട്രൻസ് പഠന കാലമാണ്. വലിയ ലക്ഷ്യം നേടുന്നതിൽ നിങ്ങളെ സഹായിക്കാൻ കൈറ്റ് വിക്ടേഴ്സും ഒരുങ്ങിയിരിക്കുകയാണ്. ഏപ്രിൽ 1 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഒരു മാസം നീണ്ട് നിൽക്കുന്ന എൻട്രൻസ് പരീക്ഷകൾക്കുള്ള തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു.

 

പാഠഭാഗങ്ങൾ വിശദീകരിച്ചും മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വിശകലനം ചെയ്തും വിദഗ്ധർ ക്ലാസുകളെടുക്കും. വരാനിരിക്കുന്ന മത്സര പരീക്ഷകളിൽ സാധ്യതയുള്ള ചോദ്യമാതൃകകളെ പരിചയപ്പെടുത്തുന്നു. ‘ക്രാക്ക് ദ എൻട്രൻസ്’ എന്ന് പേരുള്ള ഈ പരിശീലനത്തിൽ പ്ലസ് വൺ , പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് മുഴുവൻ പാoഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

വിക്ടേഴസ് ക്ലാസിൽ ചർച്ച ചെയ്യുന്ന ചോദ്യോത്തരങ്ങൾക്ക് പുറമേ സ്വയം പരിശീലിക്കുന്നതിനുള്ള ക്വസ്റ്റ്യൻ സെറ്റുകളും ടെസ്റ്റ് പേപ്പറുകളും ഓൺലൈനായി നൽകും. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു മാതൃകാ എൻട്രൻസ് പരീക്ഷയും ഉണ്ടാവും. 2024 ഏപ്രിൽ 1 മുതൽ എല്ലാ ദിവസവും വൈകിട്ട് 7 മണിമുതലാണ് പരിശീലനം. ചിട്ടയായും സമഗ്രമായുമുള്ള എൻട്രൻസ് പരീക്ഷാ പരിശീലനത്തിൽ കൈറ്റ് വിക്ടേഴ്സിനൊപ്പം ചേരാം

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More