പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ മാധ്യമത്തിന്റെ സഹകരണത്തോടെ കേരളത്തിൽ നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് ജൂൺ 27 വരെ അപേക്ഷിക്കാം

June 25, 2024 - By School Pathram Academy

Talent Search Examination – 2024

 പി എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച് പരീക്ഷ

അപേക്ഷ ജൂൺ 27 വരെ. 

 

പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ മാധ്യമത്തിന്റെ സഹകരണത്തോടെ കേരളത്തിൽ നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് ജൂൺ 27 വരെ അപേക്ഷിക്കാം.

 

2024 ലെ എസ്. എസ്.എൽ. സി / ടി. എച്ച്. എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും, സി.ബി.എസ്.ഇ/ ഐ. സി. എസ്. ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും, കൂടാതെ , സംസ്ഥാന ദേശീയതല മത്സരങ്ങളിൽ (കായികം, കലാസാംസ്കാരികം, നേതൃത്വം, സാമൂഹിക സേവനം, വിവരസാങ്കേതികം) വിജയികളായവരും അതോടൊപ്പം എസ്എസ്എൽസി/ടി എച്ച് എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് എ ഗ്രേഡ് അല്ലെങ്കിൽ സി.ബി.എസ്.ഇ/ ഐ. സി. എസ്. ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 80 ശതമാനം മാർക്കെങ്കിലും നേടിയ വിദ്യാർത്ഥികൾക്കും ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. 

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.

അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങ ളിലുള്ള പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയിൽ ഉണ്ടാവുക.

പരീക്ഷയിൽ നിശ്ചിതമാർക്ക് നേടുന്നവർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഇതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാമ്പും പിന്നീട് ഇൻറർവ്യൂവും ഉണ്ടായിരിക്കും. ആയതിൽ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക്ഉന്നത വിദ്യാഭ്യാസത്തിനായി 5 വർഷം വരെ പി എം ഫെല്ലോഷിപ്പ് നൽകുന്നതാണ്.

 

അന്വേഷണങ്ങൾക്ക്

0484 2367279 /+91 751 067 2798

Category: News