നിരവധി വേക്കൻസികൾ ; ഇന്റർവ്യൂവിലൂടെ ജോലി നേടാം

December 12, 2024 - By School Pathram Academy

പ്രോഗ്രാമർ മാനേജർ നിയമനം

        നാഷണൽ ആയുഷ് മിഷൻ കേരളം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അപക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.nam.kerala.gov.in) ലഭ്യമാണ്. ഫോൺ: 0471 2474550

അഭിമുഖം

ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്റർ പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിൽ ഡിസംബർ 16 രാവിലെ 10.30 ന് അഭിമുഖം നടത്തും. ബി.എസ്.സി പോളിമർ കെമിസ്ട്രി / എം.എസ്.സി പോളിമർ കെമിസ്ട്രി / പോളിമെർ ടെക്നോളജി ഡിപ്ലോമ /  ബിടെക് പോളിമർ ടെക്നോളജിയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യതകളും പ്രായവും തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0481 2720311, 7907856226.

 തെറാപ്പിസ്റ്റ് , കെയര്‍ടേക്കര്‍ ഒഴിവ്

ഇടുക്കി ജില്ലയിലെ ദേശീയ ആരോഗ്യ മിഷൻ വിഭാഗത്തിൽ പുരുഷ തെറാപ്പിസ്റ്റ് , കെയര്‍ടേക്കര്‍ തസ്തികകളിൽ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. കൂടിക്കാഴ്ച്ച ഡിസംബര്‍ 27 ന് തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാർത്ഥികൾ വയസ് , യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി എത്തേണ്ടതാണ്. പതിനഞ്ച് പേരില്‍ കൂടുതല്‍ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കില്‍ എഴുത്ത് പരീക്ഷ നടത്തും. 

കെയര്‍ടേക്കര്‍ തസ്തികയിലേക്കുള്ള യോഗ്യത ജി എൻ എം നഴ്സിംഗ് ( GNM Nursing approved by recognized Nursing School with Kerala Nursing & midwife council registration). പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 27 രാവിലെ 10 ന് നടക്കും.

തെറാപ്പിസ്റ്റ് (പുരുഷന്‍) തസ്തികയിലേക്ക് കേരള സര്‍ക്കാര്‍ നടത്തുന്ന ഒരു വര്‍ഷത്തില്‍ കുറയാതെയുളള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് (DAME)പാസ്സായിരിക്കണഠ./ NARIP ചെറുതുരുത്തിയില്‍ നിന്നും ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പി കോഴ്‌സ് പാസായിരിക്കണം.പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 27 ഉച്ചയ്ക്ക് 2 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 291782.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ – ബി സ്‌കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്ക് എ.ഐ.സി.റ്റി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം ഡിസംബർ  13ന്  രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കും. ക്വാൻടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഓപ്പറേഷൻസ്, മാനേജ്‌മെന്റ്  വിഷയങ്ങളിൽ പരിചയസമ്പത്തുളള എം.ബി.എ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന.

Category: Job VacancyNews

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More