ആർ.ഡി .ഡി. ഓഫീസിൽ മന്ത്രിയുടെ മിന്നൽ പരിശോധന. കെട്ടികിടക്കുന്നത് അഞ്ഞൂറിലധികം ഫയലുകൾ
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി കെട്ടികിടക്കുന്ന ഫയലുകളുടെ കണക്കെടുത്തു .
അറ്റൻഡൻസ് രജിസ്റ്ററും ഫയലുകളുടെ സ്ഥിതിവിവരക്കണക്കും പരിശോധിച്ചു. സ്ഥലത്തില്ലാതിരുന്ന റീജണൽ ഡെപ്യൂട്ടി ഡയറക്ടറെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ മന്ത്രി അന്വേഷിച്ചു.
തിരുവനന്തപുരം ആർ ഡി ഡി ഓഫീസിൽ അഞ്ഞൂറിലധികം ഫയലുകൾ കെട്ടികിടക്കുന്നുണ്ടെന്ന് കണ്ടെത്തി.
ഇവ തീർപ്പാക്കാൻ മെയ് 17, 18 തീയതികളിൽ അദാലത്ത് നടത്താൻ തീരുമാനിച്ചു. മെയ് 10ന് മുമ്പ് അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷ നൽകാം.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ഒരുകാരണവശാലും ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.