ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് – T.C യുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകർ, ക്ലാസ് ടീച്ചർ, ക്ലർക്ക് എന്നിവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ …

June 06, 2022 - By School Pathram Academy

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്

മതിയായ കാരണം കാണിച്ചുളള രക്ഷിതാവിന്റെ അപേക്ഷ പ്രകാരം (കെ.ഇ.ആർ അദ്ധ്യാ യം VI റൂൾ 22)(ഫോറം-5) റ്റി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകേണ്ടതാണ്.

 

റ്റി.സിക്ക് അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്ന് റ്റി.സി നൽകേണ്ടതാണ്. റ്റി.സി നൽകുന്ന കാര്യത്തിൽ കാലതാമസം അനുവദനീയമല്ല.

 

റ്റി.സി ലഭിക്കുന്നതിന് കാലതാമസം വരുന്നു എന്നകാരണത്താൽ കുട്ടിയ്ക്ക് സ്കൂൾ പ്രവേ ശനം നിഷേധിക്കരുത്.

 

റ്റി.സി ഇല്ലാതെ പ്രവേശനം നൽകുന്ന സാഹചര്യത്തിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ വിദ്യാർത്ഥി മുമ്പ് പഠിച്ചിരുന്ന സ്ഥാപനത്തെ ഇക്കാര്യം അറിയിക്കേണ്ടതും ആ സ്ഥാപനത്തിലെ പ്രധാനാദ്ധ്യാപകൻ ഉടൻ തന്നെ റ്റി.സി സമ്പൂർണ്ണ സോഫ്റ്റ്‌വെയർ മുഖാന്തിരം ട്രാൻസ്ഫർ ചെയ്യേണ്ടതുമാണ്.

 

മേൽപ്പറഞ്ഞ കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതാണ്. വർഷാന്ത്യ പരീക്ഷ എഴുതിയിട്ടുള്ള വിദ്യാർത്ഥികളുടെ റ്റി.സി പ്രമോഷൻ നടപടി പൂർത്തീകരിച്ചതിനു ശേഷം നൽകേണ്ടതാണ്. ടി.സി നൽകുന്നത് വിലക്കിക്കൊണ്ടുള്ള കോടതി വിധികളൊന്നും നിലവിലില്ലെങ്കിൽ ഏതൊരു രക്ഷിതാവിന്റെ കരുതലിലും സംരക്ഷണത്തിലുമാണോ കുട്ടി കഴിയുന്നത് ആ

രക്ഷിതാവിന്റെ അപേക്ഷയിന്മേൽ കുട്ടിയുടെ ടി.സി നൽകാവുന്നതാണ്.

 

റ്റി.സി നൽകുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കിടയിൽ തർക്കമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകുന്ന സാഹചര്യത്തിൽ കുട്ടിയുടെ തുടർപഠനം തടസ്സപ്പെടാതിരിക്കാൻ കൂട്ടി യഥാർത്ഥത്തിൽ ആരുടെ സംരക്ഷണയിൽ ആണോ കഴിയുന്നത് എന്നത് സംബന്ധിച്ച് പ്രധാനാദ്ധ്യാപകൻ ഒരു അന്വേഷണം നടത്തി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ ആ രക്ഷിതാവിന്റെ അപേക്ഷയിൽ കുട്ടിയുടെ ടി.സി നൽകാവുന്നതാണ്.

 

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവേശന സമയത്ത് റ്റി.സി നിർബന്ധമായും ഹാജരാക്കേണ്ടതാണ്.