ടി.സി. :- വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉത്തരവിൽ ഒപ്പുവച്ചു
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടി സി ലഭ്യമാകാത്ത സാഹചര്യമുണ്ടെ ങ്കിൽ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ടു മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം 2023 – 24 വർഷം ലഭ്യമാക്കാൻ ഉള്ള ഉത്തരവിൽ ഒപ്പുവച്ചു.
അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
Educational Minister