ചുള്ളി ഗവ. എൽ പി സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ഈ അധ്യയന വർഷം മുഴുവൻ പ്രഭാത ഭക്ഷണം നൽകും
അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് ചുള്ളി ഗവ. എൽ പി സ്ക്കൂളിൽ നടപ്പാക്കുന്ന പ്രഭാത ഭക്ഷണം പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് Pu ജോമോൻ ഉൽഘാടനം ചെയ്തു.
ചടങ്ങിന് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടിജോ ജോസഫ് അധ്യഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിൽസി P ബിജു, വാർഡ് മെമ്പർമാരായ ശ്രുതി സന്തോഷ്, ജാൻസി ജോണി, വർഗീസ് മാണിക്യത്താൻ, റിജി ഫ്രാൻസിസ് , പഞ്ചായത്ത് സെക്രട്ടറി സി മണികണ്ഡൻ , ന്യൂൺ മീൽസ് ഓഫീസർ സുരേഷ്, പ്രാധാന അധ്യാപികമാരായ ജിഷ, ലാലി PTA പ്രസിഡന്റ് റെജി ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ഈ അധ്യയന വർഷം മുഴുവൻ പ്രഭാത ഭക്ഷണം നൽകും. ഇതിനായി പഞ്ചായത്ത് പദ്ധതി ഇനത്തിൽ 2 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് ഓരോ ഗ്ലാസ് പാൽ കൊടുക്കും. കൂടാതെ കോഴിമുട്ട, കാട മുട്ട , ചിക്കൻ , മീൻ , ഏത്തപ്പഴം , ദോശ , അപ്പം, ഇടിയപ്പം, , വെജിറ്റബൾ കറികൾ, തുടങ്ങിയവ കുട്ടികൾക്ക് നൽകും. ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുക എന്നതാണ് അയ്യമ്പുഴ പഞ്ചായത്ത് ഇത് വഴി ലക്ഷ്യമിടുന്നത്.