ഗ്രാമീണ ഗ്രന്ഥശാല നേർകാഴ്ച്ചയിൽ അറിവിൻ നിധിയുടെ പ ആദരവ് ഒരുക്കി സി എൻ പി എസ് ഗവൺമെന്റ് എൽ പി എസ് തുമ്പോട്,മടവൂർ
ഗ്രാമീണ ഗ്രന്ഥശാല നേർകാഴ്ച്ചയിൽ അറിവിൻ നിധിയുടെ പ ആദരവ് ഒരുക്കി സി എൻ പി എസ് ഗവൺമെന്റ് എൽ പി എസ് തുമ്പോട്,മടവൂർ
തുമ്പോട്: പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാ മാസാചരണ പ്രവർത്തനത്തിന്റെ ഭാഗമായി ആനകുന്നം കലാ പോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന പുസ്തക പ്രദർശനത്തിൽ 35 വർഷത്തിലേറെയായി അറിവിന്റെ നിധിയുടെ കാവലാളായ ലൈബ്രേറിയൻ ശ്രീ ദേവരാജൻ അവർകൾക്ക് ആദരവ് നൽകി, അനുഭവങ്ങൾ പങ്കുവെച്ച് കുരുന്ന് ഹൃദയത്തിൽ പുസ്തകത്തിന്റെ പുറംചട്ടയിലൂടെ കഥകൾ പങ്കുവെച്ച് പുസ്തകലോകത്തെ നേർകാഴ്ച അനുഭവം ഒരുക്കി സി എൻ പി എസ് ഗവൺമെന്റ് എൽ പി എസ് തുമ്പോട്,മടവൂർ. ചലച്ചിത്ര വിസ്മയമായ മൈഡിയർ കുട്ടിച്ചാത്തനും,ഡ്രാക്കുളയും ബാലസാഹിത്യകൃതികളും സഞ്ചാര സാഹിത്യങ്ങളും കുട്ടിക്കവിതകളും, കുഞ്ഞുണ്ണിമാഷും,വള്ളത്തോളും, ബഷീറും, എം ടി യും തുടങ്ങി മഹാരഥന്മാരുടെ സാഹിത്യസൃഷ്ടികൾ. കൗതുകം ഊറുന്ന പുറംചട്ടയുടെ സൗന്ദര്യം ഒരു പേജ് എങ്കിലും മറിച്ചു നോക്കാതെ അടുത്ത പുസ്തകത്തിലേക്ക് പോകുവാൻ കുട്ടികൾക് കഴിഞ്ഞില്ല.
സ്കൂൾ എച്ച് എം ശ്രീമതി സീന ബി എസ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കലാപോഷിണി ഗ്രന്ഥശാല അംഗം ശ്രീജിത്ത് സ്വാഗതമാശംസിച്ചു വാർഡ് മെമ്പർ ശ്രീ എം എസ് റാഫി ഉദ്ഘാടനം നിർവഹിച്ചു. വായനശാലയുടെ മുൻനിര പ്രവർത്തകനും വാർഡ് മെമ്പറുമായ
ശ്രീ മോഹൻ ദാസ് ആശംസകളർപ്പിച്ചു. വായനാശാല ഭാരവാഹികളായ റിജു, ലൈബ്രേറിയൻ ദേവരാജൻ, ഉണ്ണി ആർ കൃഷ്ണൻ,ശ്രീജിത്ത് ഉണ്ണികൃഷ്ണൻ,അഖിൽ എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. വാർഡ് മെമ്പർ എം എസ് റാഫി സ്കൂൾ എച്ച് എം സീന ബി എസ് എന്നിവർ ചേർന്ന് ലൈബ്രേറിയൻ ദേവരാജൻ അവറുകളെ പൊന്നാടഅണിയിച്ച് ആദരിച്ചു. എസ് ആർ ജി കൺവീനർ ലസിത ടി നന്ദി പ്രകാശനം ചെയ്തു. മറ്റ് അധ്യാപകരായ അരുൺ എസ്, വിദ്യ എസ് നായർ മായാ ടി എസ്, അരുൺ ദാസ്, ദീപ്തി, ശർമിത ചന്ദ്രൻ, ശുഭ, രാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.