‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India Quiz Competition Model Questions and Answers

September 16, 2024 - By School Pathram Academy

ലോകത്തിലാദ്യത്തെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ :

ഡോ. ക്രിസ്ത്യൻ ബർണാഡ് (ദക്ഷിണാഫ്രിക്ക)

ഇന്ത്യയിലാദ്യത്തെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് :

ഡോ. പി. വേണുഗോപാൽ

കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് :

ഡോ. ജോസ്‌ചാക്കോ പെരിയപുറം

ലോക ഹൃദയ ദിനം :

സെപ്റ്റംബർ 29

ലോക ഹൃദയ ശസ്ത്രക്രിയ ദിനം :

ഡിസംബർ 3

ദേശീയ ഹൃദയശസ്ത്രക്രിയ ദിനം :

ആഗസ്റ്റ് 3

ഹൃദയം സ്‌പന്ദിക്കാൻ തുടങ്ങുന്നത്:

മനുഷ്യ ഭ്രൂണത്തിന് 22 ദിവസം പ്രായമാകുമ്പോൾ

ആദ്യ മാസങ്ങളിൽ ഗർഭസ്ഥ ശിശുവിൻ്റെ ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ഏകദേശം :

200 തവണയാണ്.

മുലപ്പാൽ ചുരത്താൻ സഹായിക്കുന്ന ഓക്‌സിടോസിൻ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി :

ഹൈപ്പോതലാമസ്

മുലപ്പാൽ ഉണ്ടാകാൻ സഹായിക്കുന്ന പ്രൊലാക്‌ടിൻ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി

പീയൂഷഗ്രന്ഥി

രക്തത്തിൽ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നത് :

ഇൻസുലിൻ

രക്തത്തിൽ അധികമുള്ള ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നത് :

ഗ്ലൂക്കഗോൺ

ഏറ്റവും വലിയ ഗ്രന്ഥി :

കരൾ

ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി :

തൈറോയ്‌ഡ് ഗ്രന്ഥി

ഏറ്റവും ചെറിയ അന്തഃസ്രാവി ഗ്രന്ഥി : പീനിയൽ ഗ്രന്ഥി

അടിയന്തിരഗ്രന്ഥി എന്നറിയപ്പെടുന്നത് : അധിവൃക്ക ഗ്രന്ഥി

അടിയന്തിര ഹോർമോൺ എന്നു വിളിക്കുന്നത്:

അഡ്രിനാലിൻ

സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്നത്:

നോർ അഡ്രിനാലിൻ

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത് :

A തൈമോസിൻ

വാസോപ്രസിൻ്റെ അളവ് കുറയുമ്പോൾ ഉണ്ടാ കുന്ന രോഗം :

ഡയബറ്റിസ് ഇൻസിപിഡസ്

രക്തത്തിൽ ഗ്ലൂക്കോസിൻ്റെ അളവ് കൂടു മ്പോൾ ഉണ്ടാകുന്ന രോഗം :

ഡയബറ്റിസ് മെലിറ്റസ്

കരളിനെക്കുറിച്ചുള്ള പഠനം :

ഹെപ്പറ്റോളജി

ലോകത്തിലാദ്യമായി കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് :

ഡോ. തോമസ് സ്റ്റാർസിൽ

ആധുനിക അവയവമാറ്റ ശസ്ത്രക്രിയ യുടെ പിതാവ് :

ഡോ. തോമസ് സ്റ്റാർസിൽ,

മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് :

ഫൈബ്രിനോജൻ

രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്നത് :

ഹെപ്പാരിൻ

മനുഷ്യനിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി :

പരോട്ടിഡ് ഗ്രന്ഥി

ഏറ്റവും ചെറിയ ഉമിനീർ ഗ്രന്ഥി :

സബ് ലിംഗ്വൽ ഗ്രന്ഥികൾ

പല്ലില്ലാത്ത സസ്‌തനി

പംഗോളിൻ

വയറ്റിൽ പല്ലുള്ള ജീവി

ഞണ്ട്

ആനയുടെ പല്ലുകളുടെ എണ്ണം :

4

മനുഷ്യശരീരത്തിലെ 79-ാമത്തെ അവയവം:

മെസെന്ററി (കണ്ടെത്തിയത്-ജെ. കാൽവിൻ കോഫി)

മനുഷ്യശരീരത്തിലെ 80-ാമത്തെ അവയവം:

ഇൻ്റർസ്റ്റീഷ്യം (കണ്ടെത്തിയത്- ഡേവിഡ് കാർലോക്, പെട്രോസ് ബെനിയാസ്).

2020 ഒക്ടോബറിൽ ഗവേഷകർ കണ്ടെത്തിയ മനുഷ്യശരീരത്തിലെ പുതിയ ഗ്രന്ഥി:

ടുബേറിയൽ ഗ്രന്ഥി

പല്ലിനെയും പല്ലിൻ്റെ ഘടനയെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖ

ഒഡൻ്റോളജി

ദന്തക്രമീകരണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ :

ഓർത്തോ ഡെൻ്റോളജി

മാംസ്യത്തെ പെപ്റ്റോൺ ആക്കി മാറ്റുന്ന എൻസൈം

പെപ്‌സിൻ

അന്നജത്തെ മാൾട്ടോസ് ആക്കുന്നത്

അമിലേസ്

മാംസ്യത്തെ പെറ്റൈഡുകൾ ആക്കുന്നത്:

ട്രിപ്‌സിൻ

കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളും ആക്കുന്ന രാസാഗ്നി :

ലിപേസ്

പെപ്റ്റൈഡുകളെ അമിനോ ആസിഡു കളാക്കി മാറ്റുന്ന എൻസൈം

പെപ്റ്റിഡേസ്

വൃക്കയുടെ പ്രവർത്തനം ആദ്യമായി മനസ്സിലാക്കിയത്:

വില്യം ബോമാൻ

ആദ്യമായി മാറ്റിവയ്ക്കപ്പെട്ട അവയവം :

വൃക്ക

ലോകത്തിൽ ആദ്യമായി വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ :

ഡോ. ജോസഫ് ഇ. മുറേ (1954 അമേരിക്ക)

ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് 1950-ൽ ഡോ. ആർ. എച്ച്. ലാവ്‌ലെർ ആണെന്ന വാദവും നിലനിൽക്കുന്നു..

ലോകത്തിൽ ആദ്യമായി കൃത്രിമ വൃക്ക രൂപ കൽപ്പന ചെയ്‌ത ഡോക്‌ടർ :

വില്യം ജോഹാൻ കോഫ് (ഡച്ച് ഡോക്‌ടർ)

മനുഷ്യൻറെ ഗർഭകാലം:

270-280 ദിവസം

പശുവിൻ്റെ ഗർഭകാലം :

270-280 ദിവസം

ഏറ്റവും കൂടുതൽ ഗർഭകാലമുള്ള ജീവി : ആന (22 മാസം)

ഏറ്റവും കുറച്ച് ഗർഭകാലമുള്ള ജീവി :

അമേരിക്കൻ ഒപ്പോസം

ഒരു വർഷം ഗർഭകാലമുള്ള ജീവി : കഴുത

Category: NewsSAK India Quiz