കുഞ്ഞാക്കു എന്ന ജിഷ്ണുവാണ് ഇപ്പോള്‍ നാട്ടിലെ പ്രധാന താരം. ഏതാനും ദിവസങ്ങളായി സോഷ്യന്‍ മീഡിയയില്‍ തരംഗമായ ഒരു ഫ്‌ളക്‌സിന്റെ കഥയിലെ താരം കൂടിയാണ് കുഞ്ഞാക്കു

June 25, 2022 - By School Pathram Academy

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നാലെ മികച്ച വിജയം നേടിയവരെ അഭിനന്ദിച്ചുള്ള ഫ്‌ലക്‌സുകള്‍ നിറയാറുണ്ട്. അത്തരം അനുമോദനങ്ങളെല്ലാം സാധാരണമാണ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിനന്ദന ഫ്‌ലക്‌സാണ് സോഷ്യല്‍ലോകത്ത് നിറഞ്ഞിരുന്നത്.

ഫ്‌ളക്‌സ് ബോര്‍ഡിലൂടെ ജിഷ്ണുവെന്ന കുഞ്ഞാക്കുവാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ജയിച്ചതിന് സ്വന്തം ഫോട്ടോ വെച്ച് ഫ്‌ളക്‌സ് അടിച്ചാണ് കുഞ്ഞാക്കു സ്വന്തം വിജയം ആഘോഷിച്ചത്.

പത്തനംതിട്ട അങ്ങാടിക്കല്‍ സ്വദേശി കുഞ്ഞാക്കു എന്ന ജിഷ്ണുവാണ് ഇപ്പോള്‍ നാട്ടിലെ പ്രധാന താരം. ഏതാനും ദിവസങ്ങളായി സോഷ്യന്‍ മീഡിയയില്‍ തരംഗമായ ഒരു ഫ്‌ളക്‌സിന്റെ കഥയിലെ താരം കൂടിയാണ് കുഞ്ഞാക്കു. ഈ ഫ്‌ലക്‌സില്‍ ചിരിച്ചോണ്ട് നില്‍ക്കുന്ന കുഞ്ഞാക്കു ആളൊരു നിസാരക്കാരനല്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ പരക്കെയുള്ള സംസാരംറിസള്‍ട്ട് വന്ന് എല്ലാവരും എ പ്ലസ് കിട്ടിയതിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചതുകണ്ടപ്പോള്‍ തനിക്കും ഒരു ആഗ്രഹം തന്റെ ഫോട്ടോയും ഇങ്ങനെ വെക്കണമെന്ന്. പക്ഷെ എല്ലാവരുടെയും കൂട്ടത്തിലല്ല ഒറ്റയ്ക്ക് വേണം കുഞ്ഞാക്കുവിന് ഫ്‌ളക്‌സ്. തന്റെ ഈ ആഗ്രഹം കുഞ്ഞാക്കു സുഹൃത്തുക്കളോട് പങ്കുവെച്ചു. കുഞ്ഞാക്കുവിന്റെ ആഗ്രഹം നടത്തണമെന്ന് അവരും തീരുമാനിച്ചു. ഫ്‌ളക്‌സ് വെക്കാനുള്ള പണവും സൗകര്യവും കൂടെയുള്ള ചേട്ടന്മാരാണ് ചെയ്ത് തന്നതെന്ന് കുഞ്ഞാക്കു പറയുന്നു.കുഞ്ഞക്കുവിന്റെ കയ്യിലുണ്ടായിരുന്ന സമ്പാദ്യവും ബാക്കി എല്ലാവരുടെ കൈയിലെ പണവും സ്വരൂപിച്ചാണ് ഈ ഫ്‌ളക്‌സ് വെച്ചിരിക്കുന്നത്. സംഭവം ഇത്ര വൈറലാകുമെന്ന് ആരും കരുതിയില്ല. അങ്ങാടിപുറത്തെ ആളുകളെ കാണിക്കാന്‍ വേണ്ടി എടുത്ത ഫോട്ടോയാണ്. എന്നാല്‍ ആരോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടതോടെയാണ് കുഞ്ഞാക്കുവും ഫ്‌ലക്‌സും വൈറലായത്.

Category: News