കലോത്സവ വേദിയില്‍ സമാപന ദിവസം കൂട്ടത്തല്ല്

May 09, 2023 - By School Pathram Academy

കലോത്സവ വേദിയില്‍ സമാപന ദിവസം കൂട്ടത്തല്ല്; 10 പേര്‍ക്ക് പരിക്ക്

 

എടത്വാ:- അമ്പലപ്പുഴ കോളേജില്‍ നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ സമാപന ദിവസം കൂട്ടത്തല്ല്. അമ്പലപ്പുഴ പോലീസ് ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആനന്ദ്, ഗ്രേഡ് എസ്.ഐ പ്രദീപ് കുമാര്‍, രക്ഷകര്‍ത്താക്കളായ ഗംഗ (37), ഗോപീകൃഷ്ണന്‍ (22), മധു (54), തിരുവനന്തപുരം എന്‍.എസ്. എസ് ഗേള്‍സ് കോളേജ് വിദ്യാര്‍ത്ഥിനി പാര്‍വതി (19), വാളന്റിയേഴ്‌സ്മാരായ അമല്‍ കൃഷ്ണന്‍ (23), ഷമീറ (22), സുജന (21) അന്‍ഷാദ് (18) എന്നിവ രെയാണ് പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ ഒമ്പതോടെ അമ്പലപ്പുഴ ഗവ.കോളേജിലായിരുന്നു സംഭവം. സംഘനൃത്തത്തിന്റെ ഫലപ്രഖ്യാപ നത്തിന് ശേഷം രാവിലെ 9 ഓടെ ഏതാനും വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ അപ്പീല്‍ കൊടുക്കാനെത്തുകയും റിസള്‍ട്ടുമായി പുറത്തേക്ക് ഓടിയെ ന്നുമാണ് സംഘാടകര്‍ പറയുന്നത്. ഇവരുടെ പിന്നാലെ എത്തിയ വാളന്റിയേഴ്‌സുമായാണ് ആദ്യം സംഘര്‍ഷവും മര്‍ദ്ദനവും നടന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസു കാര്‍ക്കും മര്‍ദ്ദനമേല്‍ക്കു കയായിരുന്നു.

പൊലീസ് ജീപ്പില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഏതാനും വിദ്യാര്‍ത്ഥി കള്‍ എത്തി ഗേറ്റ് പൂട്ടിയെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയി ലെത്തിച്ചത്. റിസള്‍ട്ടുമായി പുറത്തേക്കോടിയ വിദ്യാര്‍ത്ഥികളെ പിടിക്കാതെ പൊലീസ് വാളന്റിയ ര്‍മാരെ ലാത്തിവെച്ച് മര്‍ദ്ദിക്കുകയാ യിരുന്നെന്ന് സംഘാ ടകര പറഞ്ഞു. കോളേജിന് മുന്നിലെ ക്യാമറ മോഷണം പോയെന്നുകാട്ടി കോളേജ് അധികൃതര്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Category: News