ഓണം ക്വിസ് – 1

August 21, 2022 - By School Pathram Academy

ഓണം ക്വിസ്

∎ ഓണം കേരളത്തിൻ്റെ ദേശീയ ഉത്സവമാക്കിയ വർഷം

🅰 1961

∎ മഹാബലിയുടെ പത്നിയുടെ പേര്

🅰 വിന്ധ്യാ വലി

∎ മഹാബലിയുടെ പുത്രൻ്റെ പേര്

🅰 ബാണാസുരൻ

∎ വിഷ്ണുവിൻ്റെ അവതാരമായ വാമനൻ്റെ പിതാവിൻ്റെ പേര്

🅰 കശ്യവൻ

∎ തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി

🅰 മധുരൈ കാഞ്ചി

∎ അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?

🅰 മൂലം നാൾ

∎ ഓണപൂവ് എന്നറിയപ്പെടുന്നത്

🅰 കാശിത്തുമ്പ

വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മയുടെ പേര്

🅰 അദിതി

∎ ആരുടെ പുത്രനാണു മഹാബലി

🅰 വിരോചനൻ

∎ മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.?

🅰 ’വിശ്വജിത്ത്‌’ എന്ന യാഗം

∎ എത് നാളിൽ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടേണ്ടത്?

🅰 ഉത്രാടനാള്ളിൽ

∎ ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?

🅰 എട്ടാം സ്കന്ധത്തിൽ

∎ ഓണത്തെ കുറിച്ച് പരാമർശിക്കുന്ന വേദം

🅰 ഋഗ്വേദം

∎ ഓണത്തിൻ്റെ വരവറിയിച്ച് വീടിലേക്ക് വരുന്ന തെയ്യം

🅰 ഓണപ്പൊട്ടൻ

∎ എത്രാമത്തെ ഓണമാണ് കാടിയോണം എന്നറിയപ്പെടുന്നത്.

🅰 6ാമത്തെ

∎ ഓണത്തുനാട് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന സ്ഥലം

🅰 കായംകുളം

∎ ഓണപ്പാട്ടുകൾ ആരുടെ കവിതയാണ്

🅰 വൈലോപ്പിള്ള ശ്രീധരമേനോൻ

∎ ഏതു നാൾ മുതൽ ആണ് ചെമ്പരത്തി പൂവിടുന്നത്

🅰 ചോതി

മഹാബലിയുടെ യഥാർത്ഥ പേര്

🅰 ഇന്ദ്ര സേനൻ

∎ മഹാബലി എന്ന വാക്കിൻ്റെ അർത്ഥം

🅰 വലിയ ത്യാഗം ചെയ്യുന്നവൻ

∎ ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ

🅰 അഞ്ചാമത്തെ

∎ എന്നാണ് ഓണം ആഘോഷിക്കുന്നത്?

🅰 ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

∎ വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം

🅰 തൃക്കാക്കര

∎ തൃക്കാക്കര വാക്കിനർത്ഥം

🅰 വാമനൻ്റെ പാദമുദ്രയുള്ള സ്ഥലം

∎ മഹാബലിപുരം എന്ന വിനോദ സഞ്ചാര കേന്ദ്രമുള്ളത്

🅰 തമിഴ്നാട്

∎ ഓണം കേറാമൂല എന്ന വാക്കിനർത്ഥം

🅰 കുഗ്രാമം

∎ തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?

🅰 തൃക്കാക്കരയപ്പനെ

∎ എന്താണ്‌ ഇരുപത്തിയെട്ടാം ഓണം

🅰 ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ്‌ ഇത്.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.

∎ വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?

🅰 ത്രേതായുഗത്തിലാണ്

∎ മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?

🅰 ഭൃഗുകച്ഛം എന്ന സ്ഥലത്ത്

∎ ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത്

🅰 അസുരഗുരു ശുക്രാചാര്യൻ

 

 

Recent

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024

അധ്യാപക ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ – കരാർ നിയമനം, താത്കാലിക നിയമം,സ്റ്റാഫ് നഴ്‌സ് നിയമനം, ഡാറ്റാ…

December 23, 2024
Load More