എസ്.എസ്.എൽ.സി സേവ് എ ഇയർ ( സേ) പരീക്ഷ ജൂലൈ 2022 നടത്തിപ്പ് സംബന്ധിച്ച്,12 പ്രധാന നിർദ്ദേശങ്ങൾ …

June 23, 2022 - By School Pathram Academy

കേരള സർക്കാർ

പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എൽ.സി സേ പരീക്ഷ ജൂലൈ – 2022

വിജ്ഞാപനം

പരീക്ഷാകമ്മീഷണറുടെ കാര്യാലയം

പരീക്ഷാഭവൻ, പൂജപ്പുര തിരുവനന്തപുരം -12

വിജ്ഞാപനം

വിഷയം : എസ്.എസ്.എൽ.സി സേവ് എ ഇയർ ( സേ) പരീക്ഷ ജൂലൈ 2022 നടത്തിപ്പ് സംബന്ധിച്ച്,

സൂചന : എസ്.എസ്.എൽ.സി മാർച്ച് 2002 പരീക്ഷാ വിജ്ഞാപനം

2012 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്ക് വേണ്ടിമാത്രമാണ് സേവ് എ ഇയർ (സ) പരീക്ഷ നടത്തുന്നത്. പരമാവധി 3 പേപ്പറുകൾക്ക് വരെ കുറഞ്ഞത് ഡി+ ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് “സേ ” പരീക്ഷ എഴുതാവുന്നതാണ്. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ് “ സേ” പരീക്ഷ നടത്തുന്നത്.

“ സേ” പരീക്ഷ എഴുതുന്നതിനുള്ള മാനദണ്ഡങ്ങൾ

1. 2012 മാർച്ചിൽ റഗുലർ വിഭാഗത്തിൽ (SGC.ARC, CCC RAC) പരീക്ഷ എഴുതി പരമാവധി മൂന്ന് വിഷയങ്ങൾക്ക് കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്തതുമൂലം ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്ക് സേവ് എ ഇയർ (“സേ) പരീക്ഷ എഴുതുന്നതിന് അർഹതയുണ്ടായിരിക്കുന്നതാണ്.

2. പ്രസ്തുത പരീക്ഷയിൽ പരമാവധി മൂന്ന് പേപ്പറുകൾക്കു ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഹാജരാകുവാൻ സാധിക്കാതെ വന്ന റഗുലർ വിദ്യാർത്ഥികൾക്കും “സേ ” പരീക്ഷ എഴുതാവുന്നതാണ്.

3 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും നടത്തുന്നത്. വിദ്യാർത്ഥി പരീക്ഷ എഴുതിയ സെന്ററിൽ അപേക്ഷ നൽകിയാൽ മതിയാകും.

4. SGC വിഭാഗത്തിന്ഐ ടി പരീക്ഷയിൽ

തിയറിയും,പ്രാക്ടിക്കലുംചേർത്തായിരിക്കും “ സേ” പരീക്ഷ നടത്തുന്നത്. ഇവർക്ക് ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒരു പരീക്ഷാ സെന്റർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇത് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രത്യേകം അറിയിക്കുന്നതാണ്.

5.2022 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടർ പ്രിന്റൗട്ട് ഉപയോഗിച്ച് ‘സേ’ പരീക്ഷയ്ക്ക് അപേക്ഷ നൽകാവുന്നതാണ്.

6.ഗൾഫ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ന്യൂ ഇൻഡ്യൻ മോഡൽ സ്കൂൾ, ദുബായ്: പരീക്ഷാ കേന്ദ്രം ആയിരിക്കും.

7. “സേ പരീക്ഷയ്ക്ക് പുനർ മൂല്യനിർണ്ണയം അനുവദിക്കുന്നതല്ല. 8.മാർച്ചിൽ നടന്ന പൊതു പരീക്ഷയ്ക്ക് പരീക്ഷാർത്ഥിത്വം ക്യാൻസൽ ചെയ്തവർക്ക്“സേ പരീക്ഷയ്ക്ക് അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല.

9.കൂടാതെ 2002 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ കോവീഡ്, അപകടം, ഗുരുതരമായ രോഗം, പിതാവ്, മാതാവ് സഹോദരങ്ങൾ എന്നിവരുടെ മരണം എന്നീ കാരണങ്ങളാൽ പരീക്ഷ എഴുതുവാനോ പൂർത്തിയാക്കുവാനോ കഴിയാത്തവരുണ്ടെങ്കിൽ ഇവർക്ക് മൂന്നിൽ കൂടുതൽ പേപ്പറുകൾ പരീക്ഷ എഴുതുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി വില്ലേജ് ഓഫീസർ സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ട് രേഖകൾ പരിശോധിച്ച് പരീക്ഷാർത്ഥിയെ മൂന്നിൽ കൂടുതൽ പേപ്പറു കൾക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യിക്കേണ്ടതാണ്.

10. “സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 100/-രൂപ നിരക്കിൽ ഫീസ് ഈടാക്കുന്നതാണ്. “സേ പരീക്ഷയ്ക്ക് അപേക്ഷിച്ചവരിലാരെങ്കിലും പുനർമൂല്യനിർണ്ണയത്തിൽ ഉപരിപഠനത്തിന് അർഹത നേടിയതായിക്കണ്ടാൽ പ്രസ്തുത വിദ്യാർത്ഥികളുടെ “സേ പരീക്ഷാഫലം പരിഗണിക്കുന്നതല്ല.

12. IED വിദ്യാർത്ഥികൾക്ക് 2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ലഭിച്ച ആനുകൂല്യം ‘ സേ’ പരീക്ഷയ്ക്കും ലഭിക്കുന്നതാണ്. ഇതിനായി ഡി.ജി.ഇ യിൽ നിന്നും ലഭിച്ച ഉത്തരവിന്റെ പകർപ്പ് കൂടി അപേക്ഷയോടൊപ്പം പരീക്ഷാകേന്ദ്രത്തിൽ സമർപ്പിക്കേണ്ടതാണ്.

കുറിപ്പ്: എസ്.എസ്.എൽ.സി സേ പരീക്ഷയോടനുബന്ധിച്ചുള്ള നോട്ടിഫിക്കേഷനിലെ വ്യവസ്ഥകൾക്ക് പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷാകമ്മീഷണറുടെ ഉത്തരവുകൾ എന്നിവ അടിസ്ഥാനമാക്കി മാറ്റം ഉണ്ടാകാവുന്നതാണ്.