എയ്ഡഡ് സ്കൂളുകളിലെ പാർട്ട് ടൈം ടീച്ചേഴ്സ് / പാർട്ട് ടൈം ടീച്ചേഴ്സ് വിത്ത് ഫുൾ ബെനിഫിറ്റ് വിഭാഗം അധ്യാപകർക്ക് കെ.എ.എസ്.ഇ.പി.എഫിൽ അംഗത്വം നല്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു
എയ്ഡഡ് സ്കൂളുകളിലെ പാർട്ട് ടൈം ടീച്ചേഴ്സ് / പാർട്ട് ടൈം ടീച്ചേഴ്സ് വിത്ത് ഫുൾ ബെനിഫിറ്റ് വിഭാഗം അധ്യാപകർക്ക് കെ.എ.എസ്.ഇ.പി.എഫിൽ അംഗത്വം നല്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഈ വിഭാഗം ജീവനക്കാരിൽ നേരത്തെ കെ.എ.എസ്.ഇ.പി.എഫ് അംഗത്വം ലഭിച്ചവരുണ്ടെങ്കിൽ അവർക്ക് ഈ ഉത്തരവ് ദോഷകരമായി ബാധിക്കില്ലെന്നും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
സർക്കാർ സ്കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് ജി.പി.എഫ് അക്കൗണ്ട് തുടങ്ങുവാൻ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. അതിനനുസൃതമായാണ് , എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം അദ്ധ്യാപകർക്കും കെ.എ.എസ്.ഇ.പി.എഫ് തുടങ്ങുവാനുള്ള അനുമതി നൽകിയിട്ടുള്ളത്. അക്കൗണ്ട് ലഭിച്ചിട്ടില്ല എന്ന കാരണത്താൽ എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടത്തുന്നതിന് നേരിടുന്ന തടസ്സം ചൂണ്ടിക്കാണിച്ചുമുള്ള നിവേദനങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എനിക്കും ലഭിച്ചിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു.