എംബിഎ സ്പോട്ട് അഡ്മിഷൻ
എംബിഎ സ്പോട്ട് അഡ്മിഷൻ
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ ഈ വർഷത്തെ എം ബി എ ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 27ന് നടക്കും. കണ്ണൂർ സൗത്ത് ബസാറിലെ ചേനോളി ജംഗ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങ് സെന്റിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് 12.30 വരെയാണ് സ്പോട്ട് അഡ്മിഷൻ. സഹകരണ മേഖലയിലുള്ളവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. 50% മാർക്കിൽ കുറയാത്ത ബിരുദമാണ് യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും അഡ്മിഷന്് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ംംം.സശരാമ.മര.ശി സന്ദർശിക്കുക. ഫോൺ: 8547618290.