ഉടൻ അപേക്ഷിക്കുക ; നിരവധി ഒഴിവുകൾ
തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളേജിലെ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിലേക്ക് ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റിനെ (ഡോറ) ആവശ്യമുണ്ട്. 650 രൂപ ദിവസ വേതന നിരക്കിൽ എച്ച്.ഡി.എസിനു കീഴിലായിരിക്കും നിയമനം.
യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ജൂലൈ 18ന് തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിയുടെ നിയമന കാലാവധി 179 ദിവസമായിരിക്കും.
തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളജിലെ പീഡോഡോൺടിക്സ് വിഭാഗത്തിലേക്കും പുലയനാർക്കോട്ട ഡെന്റൽ ലാബിലേക്കും ഒരോ ഡെന്റൽ മെക്കാനിക്കിനെ ആവശ്യമുണ്ട്. 650 രൂപ ദിവസ വേതന നിരക്കിൽ എച്ച്.ഡി.എസിനു. കീഴിലായിരിക്കും നിയമനം.
യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ജൂലൈ 19ന് തിരുവനന്തപുരം സർക്കാർ ഡെന്റൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. നിയമന കാലാവധി 179 ദിവസമായിരിക്കും
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഉറുദു വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യുജിസി യോഗ്യതയുള്ളവരും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളേജ് എഡ്യൂക്കേഷനിൽ രജിസ്റ്റർ ചെയ്തവരും ആയിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ നിർദിഷ്ഠ ഫോമിലുള്ള അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ ഒമ്പതിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2320227, 9188900212, വെബ്സൈറ്റ്: https://gbctethalassery.ac.in
തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് (ശമ്പള സ്കെയിൽ – 43400 – 91200) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
സർക്കാർ വകുപ്പുകളിൽ സമാന ശമ്പള സ്കെയിലിലും തസ്തികയിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പദ്ധ്യക്ഷന്റെ നിരാക്ഷേപപത്രം പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ 2024 ആഗസ്റ്റ് 2 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.
കേരള വനഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2027 ഫെബ്രുവരി 28 വരെയാണ് ഗവേഷണ പദ്ധതിയുടെ കാലയളവ്. Transcriptome, methylome and small RNA analysis to identify the chronological age of flowering in bamboos എന്ന ഗവേഷണ പദ്ധതിയിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 18 രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
കേരള വനിതാ കമ്മിഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ (39,300-83,000) ശമ്പള സ്കെയിലിൽ സേവനം അനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ജൂലൈ 15ന് അകം ലഭിക്കണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പ്രൊജക്ട് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒരു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന നൽകും. അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ, എന്നിവയുമായി ജൂലൈ 10ന് രാവിലെ 11ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. വിശദവിവരങ്ങൾക്ക് : www.cdckerala.org, 0471 2553540.